CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 33 Minutes 46 Seconds Ago
Breaking Now

ബിന്‍സിയായി അഭിനയിക്കേണ്ടിയിരുന്നത് ഞാനായിരുന്നില്ല, മറ്റൊരു നടി ; വെളിപ്പെടുത്തി ഉണ്ണിമായ

ഫഹദ് ഫാസില്‍  ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തിയ ജോജിക്ക് മികച്ച പ്രേക്ഷകപ്രശംസയാണ് ലഭിക്കുന്നത് . ചിത്രത്തില്‍ അഭിനയിച്ചവരും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ ഒന്നാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം. എന്നാല്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ ആദ്യം  നിശ്ചയിച്ചിരുന്നത് മറ്റൊരു നടിയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ.

ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്.  കോഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്‍, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.?

ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്‍ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു.  ഈ കഥ ഡെവലപ് ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി. ഞങ്ങളെല്ലാവരും ശ്യാമിന് പ്രചോദനം പകര്‍ന്നു.

പതിനാലുദിവസംകൊണ്ടാണ് ജോജിയുടെ ആദ്യപകുതി പൂര്‍ത്തിയാകുന്നത്. ആ സമയത്തൊന്നും ബിന്‍സി ഞാനായിരുന്നില്ല. ജ്യോതിര്‍മയി തന്നെയായിരുന്നു മനസില്‍. ആദ്യപകുതി രൂപപ്പെട്ടുകഴിഞ്ഞപ്പോള്‍ പോത്തന്‍ തീരുമാനിച്ചു ബിന്‍സി ഞാന്‍ ചെയ്താല്‍ മതിയെന്ന്. എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി,' ഉണ്ണിമായ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.