CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 26 Seconds Ago
Breaking Now

സാന്ത്വനം സീരിയലില്‍ പ്രധാന വേഷത്തിലുള്ള ' കൈലാസ് നാഥ് ' ഗുരുതരാവസ്ഥയില്‍ ; സഹായം തേടി നടന്‍ സജിന്‍

സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൈലാസിന് ചികിത്സാസഹായത്തിനു സാമ്പത്തികം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍.  ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തും നടനുമായ സജിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. സജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ,

സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന,

സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം Renai Medictiy ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നല്‍കിയാല്‍ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.പ്രതീക്ഷയോടെ അഡ്മിന്‍ പാനല്‍.

Kailasnadh

SBI TVM

Account number..67015731970

IFCS.SBIN0070690

 




കൂടുതല്‍വാര്‍ത്തകള്‍.