CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 21 Seconds Ago
Breaking Now

ബ്രിട്ടന്റെ സമാധാനം 'കെടുത്തി' ഇന്ത്യന്‍ വേരിയന്റ്! കെന്റ് വേരിയന്റിനേക്കാള്‍ 60% വേഗത്തില്‍ പടരുന്നു; മൂന്നാം ഘട്ട കൊവിഡ് പ്രവചനങ്ങള്‍ തിരുത്തി സേജ് ഉപദേശകര്‍; 2021 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ 1 ലക്ഷം പേര്‍ മരിക്കുമെന്ന കണക്കുകള്‍ വെട്ടിച്ചുരുക്കി; പരമാവധി മരണം 16,600ല്‍ ഒതുങ്ങും

നിലവിലെ സാഹചര്യങ്ങളും, വാക്‌സിനേഷന്‍ മുന്നേറ്റവും, പുതിയ വേരിയന്റുകള്‍ രൂപപ്പെട്ട് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് കണക്കുകള്‍ തിരുത്തിയിരിക്കുന്നത്

ബ്രിട്ടനില്‍ പടരുന്ന ഇന്ത്യന്‍ കൊവിഡ് വേരിയന്റ് കെന്റ് വേരിയന്റിനെ അപേക്ഷിച്ച് 60 ശതമാനം വേഗത്തില്‍ പടരുമെന്ന് ശാസ്ത്രജ്ഞര്‍. രണ്ട് സ്‌ട്രെയിനുകളെ പരിശോധിച്ചതില്‍ നിന്നാണ് ഇന്ത്യന്‍ വേരിയന്റ് അതിവേഗത്തില്‍ പടരുന്നതായി വ്യക്തമായതെന്ന് ബെല്‍ജിയത്തിലെ കെയു ലുവെന്‍ യൂണിവേഴ്‌സിറ്റി ബയോളജിസ്റ്റ് പ്രൊഫ ടോം വെന്‍സീലേഴ്‌സ് പറയുന്നു. ബി1.617.2 വേരിയന്റാണ് യുകെയില്‍ പ്രധാനമായി കാണുന്ന ഇന്ത്യന്‍ സ്‌ട്രെയിന്‍ വേര്‍ഷന്‍. നിലവില്‍ ശക്തമായ കെന്റ് വേരിയന്റിനെ പുതിയ വേരിയന്റ് മറികടക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക. 

ഇന്ത്യന്‍ വേരിയന്റ് വേഗത്തില്‍ പടരുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രതിരോധത്തെ മറികടക്കാന്‍ കഴിയുന്നതാണ് ഇന്ത്യന്‍ വേരിയന്റിന്റെ ശക്തിയെന്ന് പ്രൊഫ വിന്‍സീലേഴ്‌സ് കൂട്ടിച്ചേര്‍ത്തു. വാക്‌സിനുകള്‍ നല്‍കുന്ന പ്രതിരോധശേഷിയെയും, മുന്‍കാല ഇന്‍ഫെക്ഷനില്‍ നിന്ന് ലഭിച്ച സ്വാഭാവിക പ്രതിരോധത്തെയും ചെറിയ തോതിലെങ്കിലും ക്ഷീണിപ്പിക്കാന്‍ ഇന്ത്യന്‍ വേരിയന്റിന് സാധിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. എന്നിരുന്നാലും ഗുരുതര രോഗാവസ്ഥ തടയാന്‍ വാക്‌സിന്‍ വിജയിക്കുന്നുണ്ട്. 

അതേസമയം യുകെയുടെ മൂന്നാം ഘട്ട വ്യാപനം സംബന്ധിച്ച് സേജ് ഉപദേശകര്‍ പ്രഖ്യാപിച്ച ദുരന്ത കണക്കുകളില്‍ വെട്ടിക്കുറവ് വരുത്തി. അടുത്ത വര്‍ഷത്തെ മരണസംഖ്യ പ്രവചനങ്ങളില്‍ 10 മടങ്ങ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 1 ലക്ഷം പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 2021 മെയ് മുതല്‍ 2022 ജൂണ്‍ വരെ പരമാവധി 16,600 പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ ജീവന്‍ നഷ്ടപ്പെടുകയെന്നാണ് ഇംപീരിയല്‍ കോളേജ് കൊവിഡ്-19 റെസ്‌പോണ്‍സ് ടീം തിരുത്തിയിരിക്കുന്നത്. 

നിലവിലെ സാഹചര്യങ്ങളും, വാക്‌സിനേഷന്‍ മുന്നേറ്റവും, പുതിയ വേരിയന്റുകള്‍ രൂപപ്പെട്ട് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് കണക്കുകള്‍ തിരുത്തിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ചെറിയ തോതിലെങ്കിലും കേസുകള്‍ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.