CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 39 Seconds Ago
Breaking Now

11 മാസം പ്രായമായ മകളുടെ മുന്നിലിട്ട് ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച് കൊന്നു! ഭര്‍ത്താവിനെ കെട്ടിയിട്ട് ഗ്രീസിലെ വീട്ടില്‍ കടന്നുകയറിയ കവര്‍ച്ചാസംഘം വിലപിടിപ്പുള്ള വസ്തുക്കള്‍ കാണിച്ച് കൊടുക്കാനായി 20-കാരിയെ പീഡനത്തിന് ഇരയാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രതികളെ പിടിക്കാന്‍ 258,000 പൗണ്ട് സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ആഭരണങ്ങളും, 13,000 പൗണ്ട് പണവും കൈക്കലാക്കിയ സംഘം ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു

വീട്ടില്‍ നടന്ന കവര്‍ച്ചയ്ക്കിടെ 11 മാസം പ്രായമായ മകളുടെ മുന്നില്‍ വെച്ച് ബ്രിട്ടീഷ് യുവതിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി. ഗ്രീസില്‍ താമസിച്ച് വരികയായിരുന്ന 20-കാരി കരോളിന്‍ ക്രൗച്ചിനാണ് ദുരന്തം നേരിട്ടത്. ഏതന്‍സിന്റെ പ്രാന്തപ്രദേശമായ ഗ്ലിക നേറെയില്‍ 33-കാരനായ ഭര്‍ത്താവ് ചാരാലാംബോസ് ബാബിസിനൊപ്പമാണ് കരോളിന്‍ താമസിച്ചിരുന്നത്. തോക്കുകളുമായി എത്തിയ നാലംഗ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. 

വീട്ടിലെ വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഘം ഹെലികോപ്ടര്‍ പൈലറ്റായ ബാബിസിനെ കെട്ടിയിട്ടു. ഇതിന് ശേഷം വീട്ടിലെ വിലപിടിച്ച സാധനങ്ങള്‍ കാണിച്ച് കൊടുക്കാനായി കരോളിനെ ഒരു മണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു, ഒടുവില്‍ ശ്വാസം മുട്ടിച്ച് വകവരുത്തുകയും ചെയ്തു. 21,500 പൗണ്ട് മൂല്യമുള്ള ആഭരണങ്ങളും, 13,000 പൗണ്ട് പണവും കൈക്കലാക്കിയ സംഘം ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 258,000 പൗണ്ട് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്രീക്ക് സര്‍ക്കാര്‍. 

തങ്ങളെ ഉപദ്രവിക്കരുതെന്ന് അക്രമികളോട് അപേക്ഷിച്ചതായി ഭര്‍ത്താവ് ബാബിസ് പ്രതികരിച്ചു. ഭാര്യയെ കൊല്ലപ്പെട്ടതിന് ശേഷമാണ് ബാബിസിന് ഫോണിന് സമീപം എത്താനും എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചുവരുത്താനും സാധിച്ചത്. അതിക്രൂരമായ അക്രമമാണ് നടന്നതെന്ന് ഗ്രീക്ക് പോലീസ് വക്താവ് പറഞ്ഞു. ഇത്രയും മനുഷ്യത്വവിരുദ്ധമായ അക്രമം ഗ്രീസില്‍ അപൂര്‍വ്വമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ 4.30ഓടെ സുരക്ഷാ ക്യാമറ തകര്‍ത്ത ശേഷമാണ് അക്രമികള്‍ ബേസ്‌മെന്റ് വഴി വീടിനകത്തേക്ക് കടന്നത്. 

അവിടെ ഉണ്ടായിരുന്ന നായയെ തൂക്കിക്കൊന്ന് മതിലില്‍ തൂക്കിയിട്ടു. ഇതിന് ശേഷം മുകളിലെ മുറിയിലെത്തിയ അക്രമികള്‍ ബാബിസിനെയാണ് ആദ്യം അക്രമിച്ചത്. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇദ്ദേഹത്തിന്റെ കണ്ണും, വായും ടേപ്പ് ഉപയോഗിച്ച് അടച്ചു. ടീഷര്‍ട്ട് ഉപയോഗിച്ച് കെട്ടിയ ശേഷമാണ് വസ്തുവകള്‍ കാണിച്ച് കൊടുക്കാനായി കരോളിന് നേരെ അക്രമം അഴിച്ചുവിട്ടത്. സേഫ് കാണിച്ച് കൊടുത്തില്ലെങ്കില്‍ കുഞ്ഞിനെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി തോക്ക് ചൂണ്ടിയതോടെ യുവതി ബഹളം വെയ്ക്കുകയും ശബ്ദം കേള്‍ക്കാതിരിക്കാന്‍ ശ്വാസംമുട്ടിക്കുന്നതിനിടെ കൊല്ലപ്പെടുകയുമായിരു്‌നനുവെന്നാണ് വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.