CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Seconds Ago
Breaking Now

കേന്ദ്രത്തിന് എവിടെയോ പിഴച്ചു ; ഇമേജിനേക്കാള്‍ വലുത് പൗരന്മാരുടെ ജീവന്‍ ; വിമര്‍ശനവുമായി അനുപംഖേര്‍

പൗരന്‍മാര്‍ എന്ന നിലയില്‍ നമ്മള്‍ ക്ഷുബിതരാകേണ്ടിയിരിക്കുന്നു. സംഭവിച്ചതിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് സമ്മതിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ സ്ഥിതി വഷളാകുന്നതിനിടെ വിമര്‍ശനവുമായി അനുപംഖേര്‍. കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ കുടുംബക്കാര്‍ ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചിക്കുന്നു. ശവശരീരങ്ങള്‍ നദിയില്‍ ഉഴുകുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന രോഗികളും. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

പൗരന്‍മാര്‍ എന്ന നിലയില്‍ നമ്മള്‍ ക്ഷുബിതരാകേണ്ടിയിരിക്കുന്നു. സംഭവിച്ചതിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് സമ്മതിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനുപം ഖേറില്‍ നിന്നും ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത് ചര്‍ച്ചയായിരിക്കുകയാണ്. എപ്പോഴും മോദിയെ അനുകൂലിക്കുന്ന താരം ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.