CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 44 Seconds Ago
Breaking Now

യുക്മ നഴ്‌സസ് ദിനാഘോഷം ഇന്ന് 5 PM ന് ; ഹൈക്കമ്മീഷണര്‍ ഗായത്രി ഇസ്സാര്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും; മുഖ്യാതിഥിയായി ഇംഗ്ലണ്ട് ഡപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസര്‍, ആതുരംഗത്തെ മാലാഖമാര്‍ക്ക് യുക്മയുടെ ആദരം

യുക്മ യുകെയിലെ ഭൂരിപക്ഷം വരുന്ന  മലയാളി സമൂഹം ജോലി ചെയ്യുന്ന മേഖലയും കോവിഡ് ലോകത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തിയതുമായ കാലഘട്ടത്തില്‍  ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്ന മേഖലയുമായ നഴ്‌സിംഗ് മേഖലയിലെ ഭൂമിയിലെ മാലാഖമാരും ഫ്‌ലോറന്‍സ്  നൈറ്റിംഗേലിന്റെ പിന്‍ഗാമികള്‍ക്ക് നല്‍കുന്ന ആദരവ്.... 

ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷങ്ങള്‍ യുക്മയുടെയും യുക്മ  നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷം ഇന്ന് മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശ്രീമതി. ഗായത്രി ഇസ്സാര്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇംഗ്ലണ്ട് ഡപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസര്‍  ശ്രീ. ഡന്‍ഗന്‍ ബര്‍ട്ടന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ പരിപാടികളില്‍ നഴ്‌സിംഗ് രംഗത്തെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം സാമൂഹ്യ കലാരംഗത്തെ പ്രമുഖരും ഒത്തുചേരുന്നതാണ്.  

യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, യുക്മ ഉപദേശക സമിതിയംഗവും യുക്മ നഴ്‌സസ് ഫോറം മുന്‍ കോര്‍ഡിനേറ്ററുമായ തമ്പി ജോസ്, ആര്‍.സി.എന്‍ പ്രതിനിധിയും യുക്മയുടെ ലണ്ടന്‍ കോര്‍ഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

യുക്മ  കലാഭൂഷണം അവാര്‍ഡ് ജേതാവ് പ്രമുഖ നര്‍ത്തകിയുമായ ദീപ നായര്‍ അവതാരകയായി പരിപാടികളുടെ നിയന്ത്രണമേല്‍ക്കും. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും യു.എന്‍.എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍ ചടങ്ങിന് സ്വാഗതം ആശംസിക്കും. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സലീനാ സജീവിന്റെ നേതൃത്വത്തില്‍ യുകെയിലങ്ങോളമിങ്ങോളമുള്ള നഴ്‌സുമാര്‍ ലാംപ് ലൈറ്റിംഗ് സെറിമണി അവതരിപ്പിക്കും. യുഎന്‍ എഫ് പ്രസിഡന്റ് സിന്ധു ഉണ്ണി നഴ്‌സസ് ദിന സന്ദേശം നല്‍കും. സെക്രട്ടറി ലീനുമോള്‍ ചാക്കോ നന്ദി പ്രകാശിപ്പിക്കും. യുക്മ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, യുക്മ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, യു എന്‍ എഫ് പ്രതിനിധി ഷൈനി ബിജോയ് തുടങ്ങിവരാണ്  ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ആരോഗ്യ മേഖലയിലെ പ്രമുഖരും പ്രഗത്ഭരുമായ ഡോ.അബ്ദുള്‍ നാസര്‍, ജെന്‍ വാറ്റ്‌സന്‍, സോണിയ ലുബി, മിനിജ ജോസഫ്, ഡോ. ഡില്ല ഡേവിസ്, ഡോ.പര്‍വീണ്‍ അലി, പാന്‍സി ജോസ്, ബിപിന്‍ രാജ്, ലവ് ലി സിബി, അബിന്‍ തോമസ്, റോസ് ജിമ്മിച്ചന്‍, ഷൈനി മാത്യു, യദു കൃഷ്ണ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിലെ അനുഭവങ്ങളും ആഘോഷ പരിപാടികളെ തികച്ചും പ്രൊഫഷണല്‍ തലത്തിലെത്തിക്കും.

പ്രശസ്ത ഗായകന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് ജോബി ജോണ്‍, കൈരളി ടിവി ഗാന ഗന്ധര്‍വ്വസംഗീതം ജേതാവ് എം.ജെ. രാജ്‌മോഹന്‍ തുടങ്ങിയവര്‍ നഴ്‌സസ് ദിനാഘോഷ പരിപാടികളെ സംഗീത സാന്ദ്രമാക്കും.  യുക്മയുടെ റീജിയണല്‍ തലങ്ങളില്‍ നിന്നുമുള്ള നഴ്‌സുമാരായ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ ഇന്നത്തെ സായംസന്ധ്യയെ ആഘോഷ രാവാക്കി പ്രേക്ഷകര്‍ക്ക് പുത്തനുഭവം സമ്മാനിക്കും.

ഇന്ന് മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 PM (യുകെ) 9.30 PM (ഇന്ത്യ) ന് യുക്മയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായി പരിപാടികള്‍ ആരംഭിക്കും.   പ്രശസ്ത കലാകാരന്‍മാരായ അഷിതാ സേവ്യര്‍, ജാസ്മിന്‍ പ്രമോദ്, ബിന്ദു സോമന്‍, അജി. വി.പിള്ള, സ്മിത തോട്ടം, ഷിനു ജോസ്, സോണി.കെ.ജോസ്, ടെസി സോജന്‍ & മരിയ സോജന്‍, മെറിനാ ലിയോ, ജോമാ & ബ്രീസ്, അന്ന അനൂജ്, മിനി ബെന്നി, സോഫിയ ബിജു തുടങ്ങിയവരോടൊപ്പം സാല്‍ഫോര്‍ഡ് നഴ്‌സസും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശഭരിതരാക്കും.

യുകെയിലെ മലയാളി സമൂഹത്തിന്റെ ജീവനാഡികളായ നഴ്‌സുമാര്‍ക്കു വേണ്ടി യുക്മ സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്‌സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ നഴ്‌സുമാര്‍ക്കു വേണ്ടി നിരവധി പരിപാടികള്‍ യു.എന്‍.എഫ് ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ശമ്പളവര്‍ദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് അഞ്ഞൂറോളം പ്രാദേശിക എംപിമാര്‍ മുഖാന്തിരം നിവേദനങ്ങള്‍ നല്കുവാനും ഇക്കാര്യങ്ങളില്‍ അനുകൂലമായ അഭിപ്രായ സമന്വയം ഭരണ തലത്തില്‍ ഉണ്ടാക്കിയെടുക്കുവാന്‍ യുക്മയ്ക്കും യു.എന്‍ എഫിനും സാധിച്ചിട്ടുണ്ട്. അതിനുകൂലമായ തീരുമാനം നടപ്പിലാക്കുവാനും നേടിയെടുക്കുവാനുള്ള പോരാട്ടങ്ങള്‍ നിരന്തരം യുക്മയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്‌സുമാര്‍. ഈ കോവിഡ് കാലഘട്ടത്തില്‍ രോഗികളുടെ  ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി സ്വജീവന്‍ ബലികഴിച്ചും നിലകൊള്ളുന്നവരുമാണ് നഴ്‌സുമാര്‍. നഴ്‌സുമാര്‍ ഓരോരുത്തരും അവരവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവരുമാണ്.

മൂന്നും നാലും അതിലധികവും വര്‍ഷങ്ങളിലെ പഠനകാലങ്ങളില്‍  നേടുന്ന വിലമതിക്കാനാവാത്ത അറിവും, വിജ്ഞാനവും, പരിശീലനകാലങ്ങളില്‍  നേടുന്ന അമൂല്ല്യമായ അറിവുകളും പരിചയവും ലോകത്തിലെ മനുഷ്യ സമൂഹത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ പ്രാപ്തമായ രീതിയില്‍ കൊണ്ടു പോകുവാന്‍ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നു.  അത് കുലീനമായ നഴ്‌സിംഗ് ജോലിയുടെ  മാത്രം പ്രത്യേകതയാണ്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ നഴ്‌സുമാരുടെ ജോലി വളരെയേറെ  ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സഹ പ്രവര്‍ത്തകരില്‍ നിന്നും  ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍, മറ്റുള്ളവര്‍ക്കായി  ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍, അഭിമാനിക്കാന്‍ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാര്‍ക്ക്. 

യുക്മ യുകെയിലെ എല്ലാ യു.കെ. മലയാളി നഴ്‌സുമാരെയും സംയോജിപ്പിക്കുകയും അവരെ   പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു വലിയ  പ്ലാറ്റ്‌ഫോമാണ് യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്). പരിശീലനം, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, നഴ്‌സിംഗ് മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് ബഹുമതി നല്‍കി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്‌സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും  നഴ്‌സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണല്‍ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എന്‍.എഫ് പ്രവര്‍ത്തിക്കുന്നത്. യു കെയില്‍ നിലവിലുള്ളവരും പ്രത്യേകിച്ച് പുതിയതായി കടന്നു വന്നുകൊണ്ടിരിക്കുന്നവരുമായ എല്ലാ നഴ്‌സുമാരും  പ്രൊഫഷണല്‍ കാര്യങ്ങളില്‍  പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും അവകാശങ്ങള്‍ക്കായി പോരാടാനും യു.എന്‍.എഫുമായി  ബന്ധപ്പെട്ടുകൊണ്ടു പ്രവര്‍ത്തിക്കാന്‍ യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു. 

യുക്മ നഴ്‌സസ് ഫോറത്തിന്റെ ഇന്ന് വൈകുന്നേരം 5 PM ന് നടക്കുന്ന നഴ്‌സസ് ദിനാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.