CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 44 Minutes 53 Seconds Ago
Breaking Now

എസ് എം എ സംഘടിപ്പിക്കുന്ന സീന മെമ്മോറിയല്‍എവര്‍ റോളിങ് ട്രോഫി ട്വന്റി ട്വന്റി ക്രിക്കറ്റ്ടൂര്‍ണ്ണമെന്റ് മെയ് 31ന്; യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീമനോജ് കുമാര്‍ പിള്ള ടൂര്‍ണ്ണമെന്റിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും

സാലിസ്ബറി: സാലിസ്ബറി മലയാളിഅസ്സോസിയേഷന്‍(എസ് എം എ) ആദ്യമായിസംഘടിപ്പിക്കുന്ന സീന മെമ്മോറിയല്‍ എവര്‍ റോളിങ്ങ്‌ട്രോഫിക്കായുള്ള ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌മെയ് 31 ന്. എട്ടോളം ടീമുകള്‍ മാറ്റുരയ്ക്കുന്നടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസായിആയിരം പൗണ്ടും എവര്‍ റോളിങ് ട്രോഫിയുംസമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക്അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ്‌സമ്മാനമായി ലഭിക്കുക. യുക്മ ദേശീയ അദ്ധ്യക്ഷന്‍ശ്രീ മനോജ് കുമാര്‍ പിള്ള ടൂര്‍ണ്ണമെന്റ് ഉത്ഘാടനംനിര്‍വ്വഹിക്കും.

നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍പാലിച്ച് നടത്തപ്പെടുന്ന ടൂര്‍ണ്ണമെന്റ് ഡിവൈസിസിലെഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങള്‍ രാവിലെഒന്‍പത് മണിയോടെ തന്നെ ആരംഭിക്കും.  പിച്ച് വണ്ണില്‍കെസിസിപി യും ഏദന്‍ ക്രിക്കറ്റ് ക്ലെബ്ബും പിച്ച് ടുവില്‍ചിയേര്‍സ് നോട്ടിംഗ്ഹാം ക്രിക്കറ്റ് ക്ലെബ്ബും ടി ഐ സിസി യും തമ്മിലാകും ആദ്യ മത്സരങ്ങള്‍. പതിനൊന്നരയോടെ ആരംഭിക്കുന്ന രണ്ടാംമത്സരങ്ങളില്‍ എസ് എം എ ചലഞ്ചേഴ്‌സും സ്വിന്‍ഡനുംപിച്ച് വണ്ണിലും കൊമ്പന്‍സും ഗ്ലോസ്റ്റര്‍ റോയല്‍ ക്രിക്കറ്റ്‌ക്ലെബ്ബും പിച്ച് ടുവിലും ഏറ്റുമുട്ടും. രണ്ടുമണിയോടെയാകും സെമിഫൈനല്‍ മത്സരങ്ങള്‍ആരംഭിക്കുക. 

ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കഫേ ദിവാലി, പ്രീമിയര്‍ ആന്‍ഡോവര്‍ സ്റ്റോഴ്‌സ്, സീകോംഅക്കൗണ്ടന്‍സി സര്‍വീസസ്, ജോബിസ് സ്വിച്ച്എനര്‍ജി & സേവ് മണി തുടങ്ങിയ പ്രമുഖരാണ്ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍. മിതമായ നിരക്കില്‍നാടന്‍ വിഭവങ്ങളോട് കൂടിയ ഭക്ഷണവും സംഘാടകര്‍ഒരുക്കിയിട്ടുണ്ട്. 

പ്രസിഡന്റ് ഷിബു ജോണ്‍, സെക്രട്ടറി ഡിനുഓലിക്കല്‍, ട്രഷറര്‍ ഷാല്‍മോന്‍ പങ്കെത്, സ്‌പോര്‍ട്ട്‌സ്‌കോര്‍ഡിനേറ്റര്‍ ജിനോയെസ് തോമസ് തുടങ്ങിയവരുടെനേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റിനായുള്ളമുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായത്. സാലിസ്ബറിമലയാളി അസ്സോസിയേഷന്‍ രൂപം കൊടുത്ത എസ് എംഎ ചലഞ്ചേഴ്‌സ്(സ്മാക്) ആദ്യമായി മാറ്റുരയ്ക്കുന്നടൂര്‍ണ്ണമെന്റ് കൂടിയാണിത്. ക്യാപ്റ്റന്‍ അരുണ്‍കൃഷ്ണന്റെയും വൈസ് ക്യാപ്റ്റന്‍ എം പിപദ്മരാജിന്റെയും നേതൃത്വത്തിലാണ് സ്മാക്കളത്തിലിറങ്ങുന്നത്. അകാലത്തില്‍ വിട്ടുപിരിഞ്ഞഎസ് എം എം മുന്‍ സെക്രട്ടറിയും അംഗവുമായിരുന്നസീന ഷിബുവിന്റെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണ്ണമെന്റ്‌സംഘടിപ്പിച്ചിരിക്കുന്നത്.

സുജു ജോസഫ്, പി ആര്‍ ഓ




കൂടുതല്‍വാര്‍ത്തകള്‍.