CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 8 Seconds Ago
Breaking Now

കേരളത്തിന് കൈ താങ്ങായി സമീക്ഷ യുകെയുടെ ബിരിയാണി ചലഞ്ച് ; ഗ്ലോസ്റ്ററിലെ മലയാളികള്‍ സമാഹരിച്ചത് അഞ്ചുലക്ഷത്തോളം ; ഇത് പ്രവാസി മലയാളികളുടെ ഒരുമയുടെ വിജയം

കോവിഡ് പ്രതിസന്ധിക്കിടെ കേരളത്തിന് സ്വാന്തനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് uk യുടെ വിവിധ പ്രദേശങ്ങളില്‍ നടന്നു വരികയാണ് . ആയിരത്തിലേറെ പേര്‍ക്ക് ബിരിയാണി ഉണ്ടാക്കി വിതരണം ചെയ്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി വലിയ ഒരു തുക സമാഹരിച്ചു നല്‍കാനാണ് സമീക്ഷ യുകെ ശ്രമിക്കുന്നത്. കേരള സര്‍ക്കാര്‍ നാട്ടില്‍ ഏവര്‍ക്കും ഫ്രീ വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ഓരോ മലയാളികളും സര്‍ക്കാരിനായി പിന്തുണ നല്‍കിവരികയാണ്. നിരവധി പേരാണ് ഇതിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടുള്ളത്.

രണ്ടാം പ്രളയകാലത്തും സമീക്ഷ യുകെ കേരളത്തെ വലിയ രീതിയില്‍ തന്നെ സഹായിച്ചിട്ടുണ്ട്. സമീക്ഷ യുകെയുടെ ഗ്ലോസ്റ്റര്‍ ബ്രാഞ്ച് ഭാരവാഹികളായ സനോജ്,ലോറന്‍സ് പല്ലിശേരി, ഡോ ബിജു പെരിങ്ങത്തറ, ചാള്‍സ്,അനില്‍കുമാര്‍ ശശിധരന്‍, അജി പത്രോസ്, ശ്യാം,ഫ്രാന്‍സിസ്, ബിജു ജോസ്,മനോജ് ജോസഫ്, തോമസ്, മാത്യു ഇടിക്കുള, ജോയി,ശ്രീകുമാര്‍, ജോര്‍ജ്ജ്കുട്ടി, ജോജി തോമസ് എന്നിവര്‍ ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കി. ഗ്ലോസ്റ്റര്‍ ലെ സമീക്ഷ പ്രവര്‍ത്തകര്‍ പിറന്ന നാടിനായി മുന്നിട്ടിറങ്ങിയപ്പോള്‍ ബ്രിട്ടീഷ് വംശജര്‍ പോലും പിന്തുണയുമായി എത്തി.

ഗ്ലോസ്റ്റര്‍ ഷെയര്‍ റോയല്‍ ഹോസ്പിറ്റല്‍, ഗ്ലോസ്റ്റര്‍ ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും സമാനതകളില്ലാത്ത പിന്തുണയാണ് സമീക്ഷ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഈ ഉദ്യമത്തില്‍ സമീക്ഷയോടു സഹകരിച്ച ഗ്ലോസ്റ്റര്‍ ലെ സമീക്ഷ പ്രവര്‍ത്തകരോടും നല്ലവരായ ജനങ്ങളോടും സമീക്ഷ നാഷണല്‍ കമ്മിറ്റി യുടെ നന്ദിയും കടപ്പാടും സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡണ്ട് സ്വപ്ന പ്രവീണ്‍ എന്നിവര്‍ അറിയിച്ചു.

 

വാര്‍ത്ത

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.