CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 51 Seconds Ago
Breaking Now

ഒറ്റ പ്രസവത്തില്‍ പത്ത് കുട്ടികള്‍; വളര്‍ത്താന്‍ ധനസഹായം തേടി അമ്മ; 'റെക്കോര്‍ഡ്' പ്രസവത്തിന് മെഡിക്കല്‍ തെളിവ് കണ്ടെത്തിയിട്ടില്ലെന്ന് സൗത്ത് ആഫ്രിക്കന്‍ അധികൃതര്‍

റെക്കോര്‍ഡ് പ്രസവം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി

പത്ത് കുഞ്ഞുങ്ങളെ ഒറ്റയടിക്ക് പ്രസവിച്ചെന്ന് അവകാശപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ സൗത്ത് ആഫ്രിക്കക്കാരി ഇവരെ വളര്‍ത്താന്‍ ധനസഹായം തേടി രംഗത്ത്. എന്നാല്‍ പ്രസ്തുത സ്ത്രീ പറയുന്ന തരത്തില്‍ റെക്കോര്‍ഡ് പ്രസവത്തിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വാദം. 

പ്രിട്ടോറിയയില്‍ നടന്ന പ്രസവത്തില്‍ ഇത്രയും കുഞ്ഞുങ്ങള്‍ എത്തിയതോടെ തനിക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് 37-കാരി ഗോസിയാം സിറ്റ്‌ഹോള്‍ അവകാശപ്പെടുന്നത്. അതിനാല്‍ നാപ്പികളും, ബേബി ഫോര്‍മുലയും, ബോട്ടിലുകളും, വസ്ത്രങ്ങളും, കൂടാതെ പണവും സംഭാവന ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

ഭര്‍ത്താവിന് ജോലി ഇല്ലാത്തതിനാല്‍ പ്രസവത്തിന് രണ്ട് മാസം മുന്‍പ് വരെ ശമ്പളമില്ലാതെ ജോലി ചെയ്ത് നേടിയ സമ്പാദ്യം മുഴുവന്‍ തീര്‍ന്നതോടെ പ്രായമായ അമ്മായമ്മയെ ആശ്രയിച്ചാണ് കുട്ടികളെ വളര്‍ത്തുന്നതെന്ന് സിറ്റ്‌ഹോള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ റെക്കോര്‍ഡ് പ്രസവം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. 

അതിനാല്‍ സിറ്റ്‌ഹോളിന്റെ വാദങ്ങളില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. പറയപ്പെടുന്ന പ്രസവത്തിന് ശേഷം ഇവരെ ആരും കണ്ടിട്ടുമില്ല. 2016ല്‍ സിറ്റ്‌ഹോള്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. 10 കുട്ടികളെ പ്രസവിച്ചതായി പ്രദേശത്തെ ഏതെങ്കിലും ആശുപത്രിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രാദേശിക ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ഇത്തരമൊരു പ്രസവം നടന്നാല്‍ അത് മറച്ചുവെയ്ക്കാന്‍ എളുപ്പമല്ലെന്നും വക്താവ് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.