CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 40 Seconds Ago
Breaking Now

കേരളത്തിന് കൈത്താങ്ങായി ഏഴ് വയസ്സുകാരന്‍ മുതല്‍ ബ്രിട്ടീഷുകാരി വരെ , സമീക്ഷ യുകെ കോവെന്ററി വാര്‍വിക്ക് ബ്രാഞ്ചിന്റെ ബിരിയാണി ചലഞ്ചില്‍ വ്യത്യസ്ത അനുഭവം

ഒരു മാസമായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം 25 നു അവസാനിക്കും .

സമീക്ഷ യുകെ എന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണ സമാഹരണം നടന്നു വരികയാണ് . ഇതിനായി ബ്രാഞ്ച് തലത്തില്‍ ബിരിയാണി മേളകള്‍ നടന്നു വരുന്നു . ഒരു മാസമായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം 25 നു അവസാനിക്കും .

സമീക്ഷ കോവെന്ററി ആന്‍ഡ് വാര്‍വിക്ക് ബ്രാഞ്ചില്‍ നടന്ന ബിരിയാണി മേള ജാതി  വംശ  വ്യത്യാസമില്ലാതെ ആളുകള്‍ നെഞ്ചേറ്റി. സമീക്ഷ പ്രവര്‍ത്തകര്‍ക്കൊപ്പം കൊവെന്‍ട്രിയിലെ ഏഴുവയസ്സുകാരന്‍ ആദി, പുലര്‍ച്ചെ 6 മണി മുതല്‍  കൂടിയത് ഏവര്‍കും ആവേശമായി. ബ്രിട്ടീഷ് വംശജ ഡെബ്ബി വില്യംസും സമീക്ഷ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിനായി കൈകോര്‍ത്തു .

സമീക്ഷ യുടെ ബിരിയാണി ചലഞ്ചിനായി സ്വന്തം ഹോട്ടലും കിച്ചനും തുറന്നു കൊടുത്ത ഡോക്ടര്‍ ബാല്‍ സിധുവും പത്‌നി ചരണ്‍ സിധുവും പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതാണ് . ഷെഫ് ഓണ്‍ ക്ലൗഡ് കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമ വിവേക് ജയരാജ്,  സമീക്ഷയുടെ നാഷണല്‍ കമ്മിറ്റി അംഗം പ്രവീണ്‍, ക്ലിന്റ് തോമസ് , സമീക്ഷ യൂണിറ്റ് അംഗങ്ങളും യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസും ആയ ഷിനു ഷിബു, നൗഫല്‍ സുല്‍ത്താന്‍, അജ്മല്‍ മുഹമ്മദ്‌സലീം, നെബില്‍ അഫി എന്നിവരും ലിജു തോമസ്, വിശാല്‍ പട്ടേല്‍ സമീക്ഷ കൊവെന്‍ട്രി ആന്‍ഡ് വാര്‍വിക്ക് ബ്രാഞ്ച് പ്രസിഡന്റ് ഏബ്രഹാം കുര്യന്‍, ജുബിന്‍ അയ്യാരി, നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍,  ലെസ്റ്റര്‍ഷെയറിലെ അജീഷ് കൃഷ്ണന്‍, സുബിന്‍ സുഗുണന്‍, അനീഷ് ജോസ്, അനു അംബി തുടങ്ങിയ പ്രവര്‍ത്തകരുടെ ഒരാഴ്ചയോളം നീണ്ട കഠിന പ്രയത്‌നമാണ് ഈ ബിരിയാണി മേളയെ ഒരു വന്‍ വിജയമാക്കി മാറ്റിയത്.

ഏകദേശം 570 ഓളം ബിരിയാണികള്‍ ആണ് കൊവെന്‍ട്രിയിലും സമീപ പ്രദേശങ്ങളിലും ആയി ഇവര്‍ വിതരണം ചെയ്തത്. ലഭിച്ച തുകയില്‍ നിന്നും ചിലവുകള്‍ കുറച്ച്, മിച്ചം വന്ന 1600 പൗണ്ട് കൊവെന്‍ട്രി ആന്‍ഡ് വാര്‍വിക്ക് ബ്രാഞ്ച് സമീക്ഷ ദേശീയ കമ്മറ്റിക്ക് കൈമാറും .

ബിരിയാണി ചലഞ്ചുമായി സഹകരിച്ച എല്ലാ നല്ലവരായ കൊവെന്‍ട്രിവാര്‍വിക് ഏരിയയിലെ ജനങ്ങള്‍ക്കും, ആദ്യം മുതല്‍ അവസാനം വരെ ബിരിയാണി ചലഞ്ചിനായി പ്രയത്‌നിച്ച സമീക്ഷ പ്രവര്‍ത്തകരോടും മറ്റു സന്നദ്ധ പ്രവര്‍ത്തകരോടും ബ്രാഞ്ച് പ്രസിഡന്റ് എബ്രഹാം കുര്യന്‍, സെക്രട്ടറി ശ്രീജിത്ത് ഗംഗാധര പണിക്കര്‍ എന്നിവര്‍ നന്ദി അറിയിച്ചു.

 

വാര്‍ത്ത

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.