CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 51 Minutes Ago
Breaking Now

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം ; ക്വട്ടേഷന്‍ നല്‍കിയ കാമുകിയും ക്വട്ടേഷന്‍ സംഘാങ്ങളും അറസ്റ്റില്‍

ഒളിവില്‍ കഴിഞ്ഞിരുന്ന ലെന്‍സിയെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളില്‍ നിന്നുമാണ് പിടികൂടിയത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കാമുകനെ മര്‍ദ്ദിക്കാന്‍ നാല്‍പ്പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ കാമുകിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍. മയ്യനാട് സങ്കീര്‍ത്തനയില്‍ ലെന്‍സി ലോറന്‍സ് (30), വര്‍ക്കല കണ്ണബ പുല്ലാനിയോട് മാനസ സരസില്‍ അനന്ദു (21), ആയിരൂര്‍ തണ്ടില്‍വീട്ടില്‍ അമ്പു (33) എന്നിവരാണ് അറസ്റ്റിലായത്. നാല് പ്രതികള്‍ ഒളിവിലാണ്.

ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോള്‍ സംഘത്തില്‍ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നതിങ്ങനെ, മറ്റൊരു കല്യാണാലോചന വന്നതിനെ തുടര്‍ന്ന് ശാസ്താംകോട്ട സ്വദേശിയും കാമുകനും മൈക്രോ ഫിനാന്‍സ് ബാങ്ക് ഉദ്യോഗസ്ഥനുമായ ഗൗതമുമായി ലെന്‍സി പിണങ്ങി. തുടര്‍ന്ന് ഗൗതമിനെ മര്‍ദ്ദിക്കുന്നതിനും ലെന്‍സിയുടെ കൈയില്‍ നിന്ന് വാങ്ങിയ പണവും മൊബൈല്‍ ഫോണും തിരികെ വാങ്ങുന്നതിനുമാണ് സുഹൃത്തായ അനന്ദുവിന് ക്വട്ടേഷന്‍ നല്‍കിയത്. പതിനായിരം രൂപ അഡ്വാന്‍സും നല്‍കി.

അനന്ദു തന്റെ സഹോദരന്‍ വിഷ്ണുവിനെ ഭീഷണിപ്പെടുത്തി സുഹൃത്തായ ഗൗതമിനെ വര്‍ക്കല അയിരൂരില്‍ വിളിച്ചുവരുത്തി. ഇവിടെത്തിയ ക്വട്ടേഷന്‍ സംഘം ഗൗതമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന കാശും പിടിച്ചുപറിച്ചു. തുടര്‍ന്ന് വിഷ്ണുവും ഗൗതമും ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ലെന്‍സിയെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളില്‍ നിന്നുമാണ് പിടികൂടിയത്.

നാല് മുതല്‍ ഏഴ് വരെയുള്ള പ്രതികളും വര്‍ക്കല സ്വദേശികളുമായ അരുണ്‍, മഹേഷ്, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരാണ് ഒളിവിലുള്ളത്. പ്രതികളെ അറസ്റ്റ് ചെയ്തതത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.