CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 41 Seconds Ago
Breaking Now

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി , ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ , ചീഫ് വിപ്പ് ഡോ. എന്‍ . ജയരാജ് , എം പി ,എം എല്‍ എ മാര്‍ക്കും ജൂണ്‍ 26 നു ശനിയാഴ്ച സ്വീകരണം നല്‍കുന്നു

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട  മുന്‍ എം പി ജോസ് കെ മാണി ,ഇടതുപക്ഷ  ജനാധിപത്യമുന്നണിയില്‍ ജല വിഭവ വകുപ്പ് മന്ത്രി  ആയ റോഷി അഗസ്റ്റിന്‍ , ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ . എന്‍ .ജയരാജ്  ,   തോമ്‌സ് ചാഴികാടന്‍ എം പി ,  എം എല്‍ എ മാരായ അഡ്വ .ജോബ് മൈക്കിള്‍ , അഡ്വ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , അഡ്വ .പ്രമോദ് നാരായണന്‍ , പാര്‍ട്ടി സംസ്ഥന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് , മറ്റു സംസ്ഥാന നേതാക്കന്മാര്‍  എന്നിവര്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് യു കെ യുടെ ആഭ്യമുഖ്യത്തില്‍  സ്വീകരണം നല്‍കും  .

  കെ എം മാണി സാറിന്റെ മരണശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളില്‍ അടിപതറാതെ   പാര്‍ട്ടിയെ ഉള്ളംകൈയ്യിലെന്നപോലെ കാത്തുസൂക്ഷിക്കുകയും , പ്രസ്ഥാനത്തിന് ഒരു കോട്ടം തട്ടാതെയും  ,  പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം ചോരാതെയും   ,മുഴുവന്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തു  എല്‍ഡി എഫ് മുന്നണിയില്‍ ചേരാന്‍  രാഷ്ട്രീയ തീരുമാനമെടുക്കുകയും ചെയ്ത  കേരളാ കോണ്‍ഗ്രസ്  നേതാക്കന്മാര്‍ക്ക്   ഈ മാസം 26 നു വൈകുന്നേരം യു കെ സമയം അഞ്ചുമണിയ്ക്കു  (ഇന്ത്യന്‍ സമയം ഒന്‍പതര  മണി )  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കൂടി സ്വീകരണം  നല്‍കുമെന്ന്  പ്രവാസി കേരളാ കോണ്‍ഗ്രസ് യു കെ ഘടകം പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍  , ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍  , സി എ  ജോസഫ് ,മാനുവല്‍ മാത്യു , ജിജോ അരയത് ,ബിനു മുപ്രാപ്പള്ളില്‍ , ബെന്നി അമ്പാട്ട് , ജോഷി അയര്‍ക്കുന്നം, നാഷണല്‍  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയ്‌മോന്‍ വഞ്ചിത്താനം , ഷാജി വാരക്കുടി , ജോബിള്‍ വൂസ്റ്റര്‍ , ജിജി വരിക്കാശ്ശേരി , വിനോദ് ചുങ്കക്കാരോട്ട്  എന്നിവര്‍ അറിയിച്ചു .

 ഈ സ്വീകരണ സമ്മേളനത്തിന്റെ  വിജയത്തിനായി പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ( യു കെ ഘടകം ) അന്‍പത് അംഗ നാഷണല്‍ കമ്മിറ്റിയുടെ നേത്ത്ര്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു . യു കെ യിലെ എല്ലാ കേരളാ കോണ്‍ഗ്രസ് അനുഭാവികളും, പ്രവര്‍ത്തകരും  ഈ സ്വീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യു കെ യിലെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ, അനുഭാവികളോ  താഴെ പറയുന്ന  ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍  keralacongressuk@gmail.com    എന്ന  ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് .(07737171244 , 07828704378 ).

 




കൂടുതല്‍വാര്‍ത്തകള്‍.