CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 11 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ നേരത്തെ അവസാനിക്കുമെന്ന് ആരും കരുതേണ്ട! ശൈത്യകാലവും കടുപ്പമാകും; കൂടുതല്‍ ലോക്ക്ഡൗണുകള്‍ക്കും സാധ്യത; വിദേശയാത്ര ഈ വര്‍ഷം സുഗമമാകില്ല; ഡെല്‍റ്റ കേസുകള്‍ കുതിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെ കാത്തിരിക്കുന്നത് നടുവൊടിക്കും ദിനങ്ങള്‍?

കടുപ്പമേറിയ വിന്ററാണ് മുന്നിലുള്ളതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ബ്രിട്ടനിലെ കൊറോണാവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ലോക്ക്ഡൗണ്‍ വിലക്കുകള്‍ നേരത്തെ അവസാനിപ്പിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. വിന്റര്‍ കടുപ്പമാകുമെന്ന അവസ്ഥ മുന്നിലുള്ളതിനാല്‍ കൂടുതല്‍ ലോക്ക്ഡൗണുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ 10,633 പോസിറ്റീ കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 37.3 ശതമാനമാണ് കേസുകളിലെ വര്‍ദ്ധന. 

അതീതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വേരിയന്റ് ഇംഗ്ലണ്ടിലെ 300 മേഖലകളിലാണ് സ്വാധീനം ചെലുത്തിയിരിക്കുന്നത്. മേയ് മധ്യത്തോടെ കേസുകളില്‍ വര്‍ദ്ധനവ് കണ്ടുതുടങ്ങിയെങ്കിലും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പിടിച്ചുനില്‍ക്കുന്നത് ആശ്വാസമാണ്. വാക്‌സിനുകള്‍ ഇന്‍ഫെക്ഷനുകളും, മരണങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നതായാണ് വ്യക്തമാകുന്നത്. അതേസമയം ആശുപത്രി പ്രവേശനങ്ങളില്‍ 20 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 

കടുപ്പമേറിയ വിന്ററാണ് മുന്നിലുള്ളതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചു. ഇതുമൂലം കൂടുതല്‍ ലോക്ക്ഡൗണുകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ലോക്ക്ഡൗണ്‍ വിലക്കുകള്‍ അവസാനിപ്പിക്കുന്നത് ജൂലൈ 19ലേക്ക് നീട്ടിയ നടപടി റിവ്യൂ ചെയ്യാന്‍ ജൂലൈ 5ന് യോഗം ചേരുമ്പോള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നാണ് വ്യക്തമാകുന്നത്. 

പുതിയ ഭീതിജനകമായ കാര്യങ്ങള്‍ ഉടലെടുത്താല്‍ പ്രതീക്ഷിക്കാത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം വിദേശയാത്രകള്‍ ഈ വര്‍ഷം സാധാരണ നിലയിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം വിദേശയാത്രകള്‍ ബുദ്ധിമുട്ട് തന്നെയായിരിക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങള്‍ ഇല്ലാതാക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കവെയാണ് ഇത്.




കൂടുതല്‍വാര്‍ത്തകള്‍.