CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 46 Seconds Ago
Breaking Now

പുരോഗമന കലാസാംസ്‌കാരിക സംഘടനകളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യം ; ശ്രീരാമകൃഷ്ണന്‍

ലണ്ടന്‍ : ബ്രിട്ടനിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും പ്രവര്‍ത്തിച്ചുവരുന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനകള്‍ ഒരുമിച്ചു  ഒരു സംഘടനയായി പ്രവര്‍ത്തിക്കണമെന്ന ആശയം

സിപിഐ (എം) മുന്നോട്ട് വെച്ചിരുന്നു. യുകെയിലെ  ഇടതുപക്ഷ കലാ സാംസ്‌കാരിക  സംഘടനകളായ സമീക്ഷയുടെയും  ചേതനയുടെയും ദേശിയ കമ്മിറ്റികള്‍ ഇതിനു അംഗീകാരം നല്‍കുകയും ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലമായി നടന്നുവരുകയുമാണ്. പാര്‍ട്ടിയുടെ അന്താരാഷ്ട്രഘടകമായ അസ്സോസിയേന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്‌സ് (AIC) ആണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോവുന്നത്.

സംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ രൂപീകരിക്കാനും ലയനപ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോകുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാനും AIC  ബ്രാഞ്ചുസെക്രട്ടറിമാരുടെയും

ഇടതുപക്ഷ കലാ സാംസ്‌കാരിക  സംഘടനകളായ സമീക്ഷയുടെയും  ചേതനയുടെയും ഭാരവാഹികളുടെയും  പ്രവര്‍ത്തകരുടെയും സംയുക്തയോഗം ചേര്‍ന്നു.  AIC സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിപിഐ(എം) സംസ്ഥാനകമ്മിറ്റി അംഗവും കേരള നിയമസഭാ മുന്‍ സ്പീക്കറുമായിരുന്ന സ.പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തു പാര്‍ട്ടി ഇങ്ങിനെയൊരു നിര്‍ദ്ദേശം വെക്കാനുള്ള സാഹചര്യങ്ങളും  അതുകൊണ്ടുള്ള പ്രയോജനങ്ങളും വിശദീകരിച്ചു.യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനകളുടെ ലയനം യുകെയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും കേരള സര്‍ക്കാരിന്റെ പ്രവാസിക്ഷേമമുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്  ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരുമിച്ചു ഒറ്റസംഘടനയായി ചേതനയുടെയും സമീക്ഷയുടെയും  പ്രവര്‍ത്തകരെ കൂട്ടി യോജിപ്പിച്ച് പാര്‍ട്ടിയുടെ കീഴില്‍ മലയാളികളുടെ  സാംസ്‌കാരിക കൂട്ടായ്മ കെട്ടിപ്പടുക്കാനുള്ള   പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ യുകെയിലെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ഇരു സംഘടനകളുടെയും ഭാരവാഹികളും ഉള്‍പ്പെടുന്ന 25 അംഗ അഡ്‌ഹോക് കമ്മിറ്റി AIC നിര്‍ദ്ദേശിച്ചു. എഐസിയുടെ എക്‌സികൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ രക്ഷാധികാരികളായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രസിഡണ്ടായി ലിയോസ് പോളിനെയും സെക്രട്ടറിയായി ആഷിക് മുഹമ്മദ് നാസറിനെയും വൈസ് പ്രസിഡന്റുമാരായി ജയന്‍ എടപ്പാള്‍,  എല്‍ദോസ് പോള്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി  ബിജു ഗോപിനാഥ്, വിനോ തോമസ് എന്നിവരെയും ട്രഷററായി രഞ്ജിഷ് ശശിധരനെയും ചുമതലയേല്‍പ്പിക്കുവാനുള്ള AIC നിര്‍ദ്ദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

കമ്മിറ്റിക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കാന്‍ UK ലുള്ള 30 ല്‍ പരം AIC ബ്രാഞ്ചുകള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതാത് പ്രദേശങ്ങളിലെ സാംസ്‌കാരിക സംഘടന പ്രവര്‍ത്തകരെ അഡ്‌ഹോക്  കമ്മിറ്റി ആവശ്യാനുസരണം വിളിച്ചു ചേര്‍ക്കാനും ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചുമതലപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.