CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 33 Seconds Ago
Breaking Now

ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വന്‍ തീപിടുത്തം ; അമ്പതോളം രോഗികള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു

ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വന്‍ തീപിടുത്തമുണ്ടായി അമ്പതോളം രോഗികള്‍ വെന്തുമരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ചില രോഗികള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കനത്ത പുക രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മുതിര്‍ന്ന മന്ത്രിമാരുമായി അടിയന്തര ചര്‍ച്ച നടത്തി. നാസിരിയയിലെ ആരോഗ്യ സിവില്‍ ഡിഫന്‍സ് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആശുപത്രി മാനേജര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ആശുപത്രിക്ക് പുറത്ത് ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.