CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 45 Minutes 10 Seconds Ago
Breaking Now

ഐഷാ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെന്നും പൊലീസ് ; രാജ്യദ്രോഹക്കുറ്റം റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍

സുല്‍ത്താനയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ പലതും അപ്രത്യക്ഷമായെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു

ഐഷാ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

അയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അയിഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ അയിഷ ഹാജരാക്കിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സുല്‍ത്താനയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ പലതും അപ്രത്യക്ഷമായെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അയിഷ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന നല്‍കിയ ഹര്‍ജിയിലാണ് ലക്ഷദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഐഷയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.