CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 55 Minutes 9 Seconds Ago
Breaking Now

സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതിയ നേതൃത്വം

സമീക്ഷ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ പൂള്‍ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം 15/8/2021 ല്‍ ചേരുകയുണ്ടായി. മുന്‍ ഭരണ സമിതി പ്രസിഡന്റ് സഖാവ്  പോളി മാഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സമീക്ഷ നാഷണല്‍ പ്രസിഡന്റ് സഖാവ് സ്വപ്ന പ്രവീണ്‍, നാഷണല്‍ കമ്മിറ്റി അംഗം  സഖാവ് പ്രവീണ്‍ രാമചന്ദ്രന്‍ എന്നിവര്‍ നേരിട്ടും , നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഓണ്‍ലൈന്‍ ആയും പങ്കെടുത്തു.

സ്ഥാനം ഒഴിയുന്ന ഭരണ സമിതിക്കുവേണ്ടി സെക്രട്ടറി സഖാവ് നോബിള്‍ തെക്കേമുറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൂള്‍ ബ്രാഞ്ചിനെ പ്രധിനിധികരിച്ചു സഖാക്കള്‍ നോബിള്‍ തെക്കേമുറി , പോളി  മാഞ്ഞൂരാന്‍, റെജി കുഞ്ഞാപ്പി ,  എല്‍ദോ, മനു പോള്‍ , ജോസ് ,റെന്നി ,സ്‌നേഹ,

സനല്‍ ,ബേസില്‍ എന്നിവര്‍ പങ്കെടുത്തു.  അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള  പുതിയ ഭരണ സമിതിയെയും

ഏകകണ്‌ഠേന തെരഞ്ഞെടുത്തു.

സ:സനല്‍ഏബ്രഹാം (പ്രസിഡന്റ് )

സ:റെജി കുഞ്ഞപ്പി (സെക്രട്ടറി )

സ :ജോസ് (ട്രെഷറര്‍ )

സ :മനു പോള്‍ (വൈസ് പ്രസിഡന്റ് )

സ :പോളി മാഞ്ഞൂരാന്‍ (ജോയിന്‍ സെക്രട്ടറി ) എന്നിവര്‍ നയിക്കുന്ന പുതിയ ഭരണ സമിതിയിലേക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കാം എന്നും യോഗം തീരുമാനിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വരാന്‍ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

 

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.