CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 2 Seconds Ago
Breaking Now

വോക്കിങ് കാരുണ്യയുടെ എണ്‍പത്തിഅഞ്ചാമത് സഹായമായ എണ്‍പത്തിഏഴായിരം രൂപ ശരീരം തളര്‍ന്നു സംസാരശേഷി നഷ്ടപ്പെട്ട 26 വയസുകാരന്‍ സായൂജിന് കൈമാറി

കടിയങ്ങാട്: വോക്കിങ് കാരുണ്യയുടെ എണ്‍പത്തിഅഞ്ചാമത് സഹായമായ എണ്‍പത്തിഏഴായിരം രൂപ ശരീരം തളര്‍ന്നു സംസാരശേഷി നഷ്ടപ്പെട്ട 26 വയസുകാരന്‍ സായൂജിന് പടത്തുകടവ് പള്ളി വികാരി ഫാദര്‍ ജോസഫ് വടക്കേല്‍ കൈമാറി.

ഇത് വെറും വാക്കോ വര്‍ത്തമാനമോ അല്ല ഉള്ളു കലങ്ങും തേങ്ങലാണ്. ഏതോ അര്‍ത്ഥത്തില്‍ നാമറിഞ്ഞിട്ടും അറിയാതെ നമുക്കിടയില്‍ ഒറ്റമുറിച്ചെത്തിയില്‍ കഷ്ടപ്പാടുകള്‍ ശീലമാക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളാണവര്‍. കടിയങ്ങാട് പാലത്തില്‍നിന്നും ഒരു വിളിപ്പാടകലെ കുളക്കണ്ടത്തിലാണ് സായൂജിന്റെ കൂര. ശെരിക്കും വഴിപോലുമില്ലാത്ത ഒരു ആലതന്നെയാണത്. ഈ വരുന്ന കാറ്റും മഴയും കൊണ്ടുപോയ്‌ക്കോ എന്ന കോലത്തില്‍ ഏഴു സെന്ററില്‍ നാലുകാലും  ഒരു ഷീറ്റും നമ്മെ കളിയാക്കി നില്കും പോലെ തോന്നും ഒറ്റ കാഴ്ചയില്‍. 

സ്‌കൂളില്‍ പഠിക്കുന്ന നല്ല പ്രായത്തില്‍ ശരീരം തളര്‍ന്നു സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് സായൂജ്. നിരവധി ചികിത്സകള്‍ പലരുടെയും സഹായങ്ങള്‍ക്കൊണ്ടു ചെയ്‌തെങ്കിലും സായൂജ് ഇന്നും കിടന്ന കിടപ്പിലാണ്. സായൂജിന്റെ ധീര്‍ഘ കാലത്തെ ചികിത്സകള്‍ കുമാരനേയും കുടുംബത്തെയും വലിയ കടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്. കുമാരന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം തന്നെ മുന്‍പോട്ടു തള്ളിനീക്കാന്‍ കഷ്ടപ്പെടുകയാണ്. സായൂജിന് മരുന്നിനും മറ്റുമായിത്തന്നെ മൂവായിരം രൂപയില്‍ പരം ആഴ്ചയില്‍ ആവശ്യമാണ്. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കിടക്കുമ്പോഴും മരുന്നും ഭക്ഷണവും മുടങ്ങരുതെ എന്ന ഒറ്റപ്രാര്‍ത്ഥന മാത്രമേ കുമാരനും കുടുംബത്തിനുമുള്ളു. 

പ്രിയമുള്ളവരേ ഈ കുടുംബത്തിന്റെ നിസഹായാവസ്ഥയില്‍ അകമൊഴിഞ്ഞു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

 




കൂടുതല്‍വാര്‍ത്തകള്‍.