CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 8 Seconds Ago
Breaking Now

ആറു മാസമായി ജോലിയ്ക്ക് പോകാതെ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നു ; പണം നഷ്ടപ്പെട്ട നിരാശയില്‍ 22 കാരന്‍ ജീവനൊടുക്കി

ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു.

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ഇറോഡ് പൂന്തുറ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ശ്രീറാം(22) ആണ്  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ.

കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം. 

ശ്രീറാമിന്റെ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.  വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.