CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 34 Seconds Ago
Breaking Now

കൊവിഡ് വാക്‌സിനെടുത്താല്‍ വന്ധ്യത ബാധിക്കുമെന്ന സഹജീവനക്കാരുടെ വാക്ക് വിശ്വസിച്ചു; 29-കാരിയായ സര്‍ജിക്കല്‍ ടെക്‌നീഷ്യന്‍ വിവാഹ ദിനത്തില്‍ ആശുപത്രിയില്‍ കിടന്ന് മരിച്ചു; കുട്ടികള്‍ ഉണ്ടാകില്ലെന്ന ഭയത്തില്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചില്ല!

വിവാഹം ചെയ്ത് മൂന്നോ, നാലോ കുട്ടികള്‍ക്ക് വേണമെന്നായിരുന്നു ദമ്പതികളുടെ മോഹം

കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചാല്‍ നേരിടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച പല വിധത്തിലുമുള്ള വ്യാജ പ്രചരണങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ചെറുപ്പക്കാരുടെ പോലും ജീവന്‍ അപഹരിക്കുന്ന തലത്തിലേക്ക് ഉയരുന്നുവെന്നാണ് ഈ വാര്‍ത്ത വിരല്‍ചൂണ്ടുന്നത്. വന്ധ്യത ബാധിക്കുമെന്ന് ഭയന്ന് കൊവിഡ്-19 വാക്‌സിനെടുക്കാന്‍ തയ്യാറാകാതിരുന്ന 29-കാരി വിവാഹ ദിനത്തില്‍ ആശുപത്രിയില്‍ കിടന്ന ശേഷം മരണമടഞ്ഞു. 

കെന്റക്കിയിലെ ഗ്രാന്‍ഡ് റിവേഴ്‌സിലുള്ള 29-കാരി സമാന്ത വെന്‍ഡെലിനാണ് വ്യാജ വാര്‍ത്തകള്‍ ഹാനികരമായി മാറിയത്. ആഗസ്റ്റില്‍ പ്രതിശ്രുത വരന്‍ ഓസ്റ്റിന്‍ എസ്‌ക്യൂവിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കേണ്ടിയിരുന്ന സമാന്ത മരണത്തിന്റെ കൈപിടിച്ച് കാലയവനികയ്ക്കുള്ളില്‍ മറയുകയാണുണ്ടായത്. 

വിവാഹം ചെയ്ത് മൂന്നോ, നാലോ കുട്ടികള്‍ക്ക് വേണമെന്നായിരുന്നു ദമ്പതികളുടെ മോഹം. എന്നാല്‍ കൊവിഡ് വാക്‌സിന്‍ വന്ധ്യത വരുത്തിവെയ്ക്കുമെന്ന് സഹജീവനക്കാരുടെ വാക്കുകള്‍ ഇവര്‍ വിശ്വസിച്ചതിനാല്‍ ഇരുവരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഭാവിയില്‍ ഗര്‍ഭം ധരിക്കുവാനും വാക്‌സിനേഷന്‍ കൊണ്ട് യാതൊരു കുഴപ്പവുമില്ലെന്ന് സിഡിസി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും സമാന്തയ്ക്ക് സഹജീവനക്കാരുടെ വാക്കുകളാണ് വേദവാക്യമായത്. ഇതിനിടെ സമാന്തയെ വൈറസ് തേടിയെത്തി. ആഗസ്റ്റ് 21 വിവാഹദിനത്തില്‍ വെന്റിലേറ്ററില്‍ കിടന്ന 29-കാരി ഏതാനും സമയത്തിന് ശേഷം വിടവാങ്ങി. 

തെറ്റായ വിവരങ്ങളാണ് സമാന്തയുടെ ജീവനെടുത്തതെന്ന് ബന്ധു മരിയാ വിബാന്‍ഡോര്‍ ഹെയ്‌സ് പ്രതികരിച്ചു. ഈ അവസ്ഥ മറ്റാര്‍ക്കും വരരുതെന്ന് കരുതിയാണ് സംഭവം പുറത്ത് പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.