CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 9 Minutes 59 Seconds Ago
Breaking Now

ചിലര്‍ എന്റെ മരണം ആഗ്രഹിക്കുന്നു: യാഥാസ്ഥിതിക വിമര്‍ശകരോട് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

സെപ്റ്റംബര്‍ 12ന് സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ സന്ദര്‍ശനത്തിനിടെ സ്ലോവാക്യന്‍ ജെസ്യൂട്ട്‌സുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

വര്‍ദ്ധിച്ചുവരുന്ന യാഥാസ്ഥിതിക വിമര്‍ശകരോട് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അവരുടെ മോശം അഭിപ്രായങ്ങള്‍ പിശാചിന്റെ സൃഷ്ടിയാണെന്നും അടുത്തിടെ നടത്തിയ കുടല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ മരിച്ചു കാണാന്‍ ചിലര്‍ ആഗ്രഹിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.

സെപ്റ്റംബര്‍ 12ന് സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ സന്ദര്‍ശനത്തിനിടെ സ്ലോവാക്യന്‍ ജെസ്യൂട്ട്‌സുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

ജെസ്യൂട്ട് ജേണല്‍ ലാ സിവില്‍റ്റ കാറ്റോലിക്കയാണ് കൂടിക്കാഴ്ചയുടെ വിവരണം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്, ഇതില്‍ പര്യടനത്തിലായിരുന്നമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സഹ ജെസ്യൂട്ടുകളുമായി നടത്തിയ അടച്ച വാതില്‍ കൂടിക്കാഴ്ചകളുടെ വസ്തുതാനന്തര വിവരണങ്ങള്‍ നല്‍കുന്നു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വലിയ കുടലിന്റെ 33 സെന്റിമീറ്റര്‍ (13 ഇഞ്ച്) ഭാഗം നീക്കം ചെയ്യുന്നതിനായി ജൂലൈയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണ് സെപ്റ്റംബര്‍ 1215 – ല്‍ നടന്ന ഹംഗറിസ്ലൊവാക്യ യാത്ര. ഇപ്പോള്‍ ആരോഗ്യം എങ്ങനെയുണ്ട് എന്ന് ഒരു പുരോഹിതന്‍ അന്വേഷിച്ചപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നായിരുന്നു മാര്‍പ്പാപ്പയുടെ ഹാസ്യാത്മകമായ മറുപടി .

'ഞാന്‍ മരിക്കണമെന്ന് ചിലര്‍ ആഗ്രഹിച്ചിട്ടും ജീവിച്ചിരിക്കുന്നു. മാര്‍പ്പാപ്പയുടെ ആരോഗ്യം പറയപ്പെടുന്നതിനേക്കാള്‍ മോശമായ അവസ്ഥയിലാണെന്ന് കരുതുന്ന പുരോഹിതന്മാര്‍ക്കിടയില്‍ കൂടിക്കാഴ്ചകള്‍ പോലും ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. അവര്‍ കോണ്‍ക്ലേവിന് (പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളന്മാരുടെ യോഗം) തയ്യാറെടുക്കുകയായിരുന്നു.' ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.