CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 30 Seconds Ago
Breaking Now

ഹാരിയും, മെഗാനും മക്കളും ക്രിസ്മസ് ആഘോഷിക്കാന്‍ യുകെയിലേക്ക്! ആര്‍ച്ചിയെയും, ലിലിബെറ്റിനെയും കൂട്ടിയെത്തി കുടുംബപ്രശ്‌നം തണുപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; സത്യമായാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ 'കുഞ്ഞ്' അംഗം ആദ്യമായി ബ്രിട്ടീഷ് മണ്ണിലെത്തും

ക്രിസ്മസ് സന്ദര്‍ശനം സാധ്യമായാല്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ലിലിബെറ്റ് ഡയാനയുടെ ആദ്യ യുകെ സന്ദര്‍ശനമായി ഇത് മാറും

ക്രിസ്മസിന് മക്കളെ കൂട്ടി യുകെയിലെത്താന്‍ ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജകുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ തണുപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നതിനാല്‍, ഈ അവസരം ഉപയോഗിക്കാനാണ് നീക്കമെന്നാണ് ക്ലോസറിനോട് സംസാരിക്കവെ റോയല്‍ എക്‌സ്‌പേര്‍ട്ട് കാറ്റി നിക്കോള്‍ വെളിപ്പെടുത്തിയത്. 

2018ലാണ് ദമ്പതികള്‍ യുകെയില്‍ ക്രിസ്മസ് കാലം ചെലവിട്ടത്. വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷമായിരുന്നു ഇത്. 2020 മാര്‍ച്ചില്‍ സീനിയര്‍ റോയല്‍ പദവിയില്‍ നിന്നും ഇറങ്ങിയ ശേഷം ഹാരി രണ്ട് തവണ മാത്രമാണ് യുകെയിലെത്തിയിട്ടുള്ളത്. മെഗാനാകട്ടെ അമേരിക്കയിലേക്ക് താമസം മാറ്റിയ ശേഷം ഒരിക്കല്‍ പോലും യുകെയിലേക്ക് യാത്ര ചെയ്തിട്ടില്ല. 

ക്രിസ്മസ് സന്ദര്‍ശനം സാധ്യമായാല്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ലിലിബെറ്റ് ഡയാനയുടെ ആദ്യ യുകെ സന്ദര്‍ശനമായി ഇത് മാറും. ഇതുവഴി രാജ്ഞിക്ക് ഗ്രേറ്റ്- ഗ്രാന്‍ഡ്‌ഡോട്ടറെ കാണാനുള്ള ആദ്യ അവസരവും ലഭിക്കും. 2020 വിന്ററിന് ശേഷം ആര്‍ച്ചിയെ രാജകുടുംബത്തിലുള്ളവര്‍ കണ്ടിട്ടില്ല. 'ഹാരിയും, മെഗാനും യുകെ വിട്ട് പോകുമ്പോഴും ബ്രിട്ടനിലെ വീട് ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫ്രോഗ്മോര്‍ കോട്ടേജ് ഇപ്പോഴും അവരുടേതാണ്. യുകെയിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് അവരുടെ പദ്ധതി', നിക്കോള്‍ പറയുന്നു. 

ക്രിസ്മസ് ഇതിനുള്ള അവസരമായാണ് കരുതുന്നത്. ഈ മൃദുസമീപനത്തിലൂടെ കുടുംബപ്രശ്‌നം ഒതുക്കാന്‍ വഴിയൊരുക്കിയേക്കാം. രാജ്ഞിയും ഇതാണ് ആഗ്രഹിക്കുന്നത്. ചാള്‍സ് രാജകുമാരനും പേരക്കുട്ടികളെ കാണാന്‍ ആഗ്രഹമുണ്ട്. ഈ കൂടിക്കാഴ്ച സാധ്യമായാല്‍ പ്രശ്‌നങ്ങളും ഒതുങ്ങും, നിക്കോള്‍ കൂട്ടിച്ചേര്‍ത്തു. 

ഹാരിയും, മെഗാനും രാജകീയ ജീവിതം ഉപേക്ഷിച്ചിറങ്ങിയ ശേഷം നടത്തിയ വെളിപ്പെടുത്തലുകള്‍ രാജകുടുംബത്തില്‍ അസ്വസ്ഥതകള്‍ ജനിപ്പിച്ചെന്നാണ് അഭ്യൂഹങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.