CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 10 Seconds Ago
Breaking Now

ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ ഒമ്പതിന്....

യോര്‍ക്ക്‌ഷെയറിലെ പ്രമുഖ അസോസിയേഷനില്‍ ഒന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒപതാം തീയ്യതി ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച്  കാലത്ത് 10 മണിക്ക്  ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ഉദ്ഘാടനം ചെയ്യും.  അഞ്ചു മണി വരെയാണ് കലാപരിപാടികള്‍ നടത്തപ്പെടുക.  

 

കോവിഡ് മഹാമാരിയുടെ  ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആയതുകൊണ്ടും മെമ്പേഴ്‌സ് എന്റെ അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്തും കഴിഞ്ഞ വര്‍ഷങ്ങളില്‍  ലിമയുടെ പൊതുപരിപാടികള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല.

ലിമയില്‍  പുതിയതായി അംഗത്വമെടുത്തവര്‍ക്ക് ലീഡ്‌സിലുള്ള  മലയാളി സമൂഹവുമായി ഒരുമിച്ചുകൂടി കുറച്ചുസമയം സന്തോഷപൂര്‍വ്വം ചെലവഴിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.

അതിമനോഹരമായ കലാപരിപാടികള്‍ കൊണ്ട് നിറഞ്ഞ ഒരു കലാ വിരുന്നാണ് ലിമ ഒരുക്കിയിരിക്കുന്നത്. ലീഡ്‌സിലെ എല്ലാ മലയാളികളും വളരെ ആവേശത്തോടെയാണ് ഈ കലാ വിരുന്ന്  ആസ്വദിക്കുവാന്‍ ഒരുങ്ങുന്നത്. ഇത്തരം കൂട്ടായ്മ നമ്മുടെ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

വിവിധതരത്തിലുള്ള കലാപരിപാടികളും, ഫാമിലി ഫണ്‍ ഗെയിംസും, ഉച്ചഭക്ഷണവും കലാ വിരുന്നിന്റെ ആകര്‍ഷണമാണ്. ജേക്കബ് കുയിലാടന്‍ സംവിധാനംചെയ്യുന്ന അമ്മയ്‌ക്കൊരു താരാട്ട് എന്ന നാടകം കലാവിരുന്നില്‍ പ്രത്യേക ആകര്‍ഷണമായിരിക്കും. അന്നേ ദിവസം ജിസിഎസ്ഇ, എ ലെവല്‍  പരീക്ഷകളില്‍ മികച്ച വിജയം  കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ലിമ ആദരിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഓണത്തിന്  അത്തപ്പൂക്കളം, ഓണ സംബന്ധമായ ഫോട്ടോ മത്സരത്തിലും വിജയിച്ചവര്‍ക്ക്  തറവാട് റസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന സമ്മാനങ്ങളും തദവസരത്തില്‍ നല്‍കുന്നതാണ്. ലീഡ്‌സിലുള്ള എല്ലാ മലയാളികളെയും ലിമയുടെ കലാവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെ കുയിലാടന്‍  07828547700

ബെന്നി വെന്‍ങ്ങാച്ചേരില്‍  07515364053

റെജി ജയന്‍  07916494645

ജിത വിജി 07799943036

 




കൂടുതല്‍വാര്‍ത്തകള്‍.