CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Seconds Ago
Breaking Now

ബ്രിട്ടന്റെ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങള്‍ കൂട്ടക്കുഴപ്പത്തില്‍; ബാത്ത്, ബ്രിസ്റ്റോള്‍, സ്വിന്‍ഡണ്‍ എന്നിവിടങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവായവര്‍ക്ക് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് പോസിറ്റീവ്; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശം

ടെസ്റ്റിംഗിലെ പ്രശ്‌നങ്ങള്‍ മൂലം ജനങ്ങള്‍ അറിയാതെ കൊവിഡ്-19 വ്യാപിപ്പിക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് മെഡിക്കുകള്‍

സൗത്ത് ഇംഗ്ലണ്ടില്‍ കൊവിഡ്-19 ലക്ഷണങ്ങള്‍ ഉള്ളവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് മേധാവികള്‍. നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിച്ചാലും ക്വാറന്റൈന്‍ ചെയ്യണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാത്ത്, ബ്രിസ്റ്റോള്‍, സ്വിന്‍ഡണ്‍ എന്നിവിടങ്ങളില്‍ നിരവധി രോഗികള്‍ക്ക് പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിക്കുകയും, ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകളില്‍ പോസിറ്റീവായി സ്ഥിരീകരിക്കുകയും ചെയ്തതാണ് ആരോഗ്യ വിദഗ്ധരെ ഞെട്ടിച്ചത്. 

ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകളേക്കാള്‍ വിശ്വാസ്യതയുള്ളത് പിസിആര്‍ ടെസ്റ്റുകള്‍ക്കാണ്. വെറും 2.8 ശതമാനം ടെസ്റ്റുകളില്‍ മാത്രമാണ് തെറ്റായ ഫലം കാണിക്കുന്നത്. 'കൊവിഡ് പിടിപെടാന്‍ സാധ്യതയുള്ളതായി തോന്നുകയും, പിസിആര്‍ നെഗറ്റീവായി ഫലം നല്‍കുകയും ചെയ്താലും കൊവിഡ് ഉള്ളതായി കരുതി സെല്‍ഫ് ഐസൊലേറ്റ് ചെയ്യണം. പ്രാദേശിക സ്ഥിതിഗതികളും വിലയിരുത്തിലാണ് ഇത് ചെയ്യേണ്ടത്', ബാത്ത് & നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ബെക്കി റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. 

ബാത്ത്, ബ്രിസ്റ്റോള്‍, സ്വിന്‍ഡണ്‍ എന്നിവിടങ്ങളിലാണ് പ്രാഥമികമായി തെറ്റായ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും, ടെക്‌നിക്കല്‍ പ്രശ്‌നങ്ങളല്ല പ്രശ്‌നത്തിന് കാരണമായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അവസ്ഥ ജനങ്ങള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുമെങ്കിലും അന്വേഷണത്തില്‍ നിജസ്ഥിതി ബോധ്യപ്പെടുന്നത് വരെ ക്ഷമ കാണിക്കണമെന്ന് റെയ്‌നോള്‍ഡ് പ്രതികരിച്ചു. 

നിരവധി രോഗികള്‍ക്കാണ് പിസിആര്‍ ടെസ്റ്റ് ഫലം തെറ്റായി കാണിച്ചതെന്ന് സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍ കാഡ്ബറി ഹീത്ത് ഹെല്‍ത്ത്‌കെയര്‍ ജിപി ഡോ. ലൂസ് പൊകോക്ക് പറഞ്ഞു. ഇവര്‍ക്കെല്ലാം രോഗലക്ഷണങ്ങളുമുണ്ട്. ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് പോസിറ്റീവായി കണ്ടെത്തിയ രോഗികള്‍ പിസിആര്‍ ചെയ്തപ്പോഴാണ് നെഗറ്റീവ് ഫലം കാണിച്ചത്, ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു. 

ടെസ്റ്റിംഗിലെ പ്രശ്‌നങ്ങള്‍ മൂലം ജനങ്ങള്‍ അറിയാതെ കൊവിഡ്-19 വ്യാപിപ്പിക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് മെഡിക്കുകള്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.