CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 40 Minutes 59 Seconds Ago
Breaking Now

നഷ്ടം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല ; പ്രിയദര്‍ശന്‍

അഭിനേതാവ്, സംവിധായകന്‍ എന്നതിലുപരി തനിക്ക് നടന്‍ നെടുമുടി വേണുവുമായി ഒരു വല്യേട്ടന്‍ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. വേണുച്ചേട്ടന്‍ സിനിമയില്‍ വരുന്നതിനു മുമ്പേ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ആദ്യത്തെ സിനിമയായ പൂച്ചയ്‌ക്കൊരു മൂക്കുത്തിയിലെ നായകന്‍ അദ്ദേഹമായിരുന്നു

എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം അവസാനം അഭിനയിച്ചതും എന്റെ കൂടിയാണ്. തമിഴ് ചിത്രം സമ്മര്‍ ഓഫ് 92വാണ് ആ ചിത്രം. ഇനി റിലീസ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാന്‍ സംവിധാനം ചെയ്ത മരക്കാര്‍ ആണ്. ഇതൊക്കെ ഒരു നിമിത്തമാണ്. പ്രിയദര്‍ശന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

നഷ്ടം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്റെ പ്രിയപ്പെട്ട വേണുച്ചേട്ടന്റെ വിയോഗം. നാടകത്തില്‍ നിന്ന് വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്ന് മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എന്റെ മനസ്സില്‍ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അസൂയാവഹമായ ഭാവപ്പകര്‍ച്ച നല്‍കിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതല്‍ അടുപ്പം.

ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയില്‍ ഇത്ര മാത്രം സ്‌നേഹം നിറയ്ക്കാന്‍ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട…

 




കൂടുതല്‍വാര്‍ത്തകള്‍.