സണ്ടര്‍ലന്‍ഡ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നിന്ന സണ്ടര്‍ലന്‍ഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും പ്രവര്‍ത്തന മണ്ഡലത്തിലേക്ക് വരുന്നു .
ഞായറാഴ്ച കൂടിയ ആലോചന യോഗത്തില്‍ വരും നാളുകളില്‍ ചെയ്യേണ്ട കര്‍മ്മ പദ്ധതികളെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു . ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജപമാലമാസാചരണവും ഫാമിലി കൂട്ടായ്മകളും വരുംദിവസ്സങ്ങളില്‍ സംഘടിപ്പിക്കും . പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം കുറെ കാലങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സ്‌നേഹകൂട്ടായ്മായി മാറി. കമ്മ്യുണിറ്റിയുടെ ക്രിസ്മസ് ന്യൂയെര്‍ സംഗമം ജനുവരി 2 , ഞായറാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ വൈവിധ്യമാര്‍ന്ന സാംസകാരിക പരിപാടികളോടെ നടക്കുന്നതായിരിക്കും