CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 30 Minutes 56 Seconds Ago
Breaking Now

റൊമാന്റ്‌സ് ചെയ്യാന്‍ പറയുമ്പോള്‍ ഒരു വിറയലാണ് ; അനുശ്രീ

നടി അനുശ്രീക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് താരം. എങ്കിലും റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു വിറയല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

'ആദ്യചിത്രം ഡയമണ്ട് നെക്ലസ് ചെയ്യുമ്പോള്‍ അതിലൊരു ചുംബനരംഗത്തില്‍ അഭിനയിക്കേണ്ടി വന്നു. ഫഹദ് ആ സമയത്തൊക്കെ അത്തരം രംഗങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന ആളായിരുന്നു. എനിക്കാണെങ്കില്‍ നല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നു ആ രംഗം ചെയ്യാന്‍. ഇങ്ങനെയൊക്കെ ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോവണല്ലോ എന്ന് ആലോചിക്കുമ്പോള്‍….

ആ രംഗം ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ ചുംബിക്കാന്‍ ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു. ഇത് കണ്ട് ലാല്‍ജോസ് സാര്‍ അനു നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളില്‍ കൃത്യമായ എക്‌സ്പ്രഷന്‍ ഒന്നും എനിക്ക് വരാറില്ല. ഇപ്പോള്‍ അത് കുറച്ചൊക്കെ മാറി എങ്കിലും ചെറുതായിട്ട് റൊമാന്റ്‌സ് ചെയ്യാന്‍ പറയുമ്പോള്‍ ഒരു വിറയലാണ്' അനുശ്രീ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.