CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 57 Seconds Ago
Breaking Now

മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം നാളെ മുതല്‍ ഞായറാഴ്ച വരെ ; ജന പങ്കാളിത്തം കൊണ്ടും ആഘോഷ പെരുമ കൊണ്ടും ഇക്കുറിയും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ കൂട്ടായ്മ

ആഘോഷപ്പെരുമ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം ഒക്ടോബര്‍ മാസം 15ാം തിയതി വെള്ളിയാഴ്ച മുതല്‍ 17ാം തിയതി ഞായറാഴ്ച വരെയാണ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ വച്ച് വന്‍ ജന പങ്കാളിത്തത്തോടു കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമ വേദിയാകും ഈ വര്‍ഷത്തെ മുട്ടുചിറ സംഗമം ഇന്‍ യുകെ.

കേരളത്തിന്റെ നിലവിലെ ജല വിഭവ മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ അടക്കം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് മുട്ടുചിറ സ്വദേശിയും പാലാ രൂപതയുടെ സഹായ മെത്രനുമായ മാര്‍ ജേക്കബ് മുരിക്കന്‍, കോട്ടയം മുന്‍ എം പി ശ്രീ ജോസ് കെ മാണി, കടത്തുരുത്തി എംഎല്‍എ ശ്രീ മോന്‍സ് ജോസഫ്, കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറുമായ ശ്രീ പിവി സുനില്‍, മുട്ടുചിറ ഫെറോന പള്ളിയിലെ ബഹുമാന്യരായ വൈദീക ശ്രേഷ്ഠന്‍ തുടങ്ങി നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ആശംസകളുമായി എത്താറുണ്ട്. വെറുതെ മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസര പ്രദേശവാസികളുമായിട്ടുള്ള പല ജനകീയ പ്രശ്‌നങ്ങളിലിടപെടാനും കൂടാതെ നിരവധി ചാരിറ്റി കാരുണ്യ പദ്ധതികളുടെ ഭാഗമാകാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ള വസ്തുത ഈ സംഗമത്തിന്റെ മാറ്റു കൂട്ടുന്നു. കൂടാതെ നാട്ടില്‍ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളേയും ആദരിക്കുന്നതിനുള്ള വേദിയായും സംഗമ വേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിന്റെ മാത്രം പ്രത്യേകതയാണ്.

സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ റവ ഫാ വര്‍ഗ്ഗീസ് നടയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് എല്ലാവര്‍ഷവും പ്രധാന സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്. ബഹു റവ ഫാ വര്‍ഗീസ് നടയ്ക്കല്‍ രക്ഷാധികാരി, ജോണി കണിവേലിയുടെ നേതൃത്വത്തില്‍ വിന്‍സന്റ് പോള്‍ പാണകുഴി, റോയ് പറമ്പില്‍  എന്നിവര്‍ മുഖ്യ കണ്‍വീനര്‍മാരായാണ് ഈ വര്‍ഷത്തെ സംഗമം പരിപാടികള്‍ നടത്തപ്പെടുന്നത്. ഈ പ്രാവശ്യവും വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി സംഗമം ഒരു നവ്യാനുഭവമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് പോള്‍ പാണകുഴിയും റോയ് പറമ്പിലും . ഇനിയേതെങ്കിലും സാഹചര്യത്തില്‍ സംഗമത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് പ്രധാന സംഗമ ദിവസമായ ഒക്ടോബര്‍ 16ം തിയതി ശനിയാഴ്ച സംഗമത്തിന് എത്തിച്ചേര്‍ന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാല സ്മരണകള്‍ അയവിറക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോണി കണിവേലില്‍-07889800292

വിന്‍സന്റ് പോള്‍-07885612487

റോയ് പറമ്പില്‍-07572523333

ജിജോ അരയത്ത്‌
കൂടുതല്‍വാര്‍ത്തകള്‍.