CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 41 Minutes 59 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സിനെ 'ഗ്യാസ്' വിട്ടതിന്റെ പേരില്‍ പുറത്താക്കി? ജോലിക്കിടെ ഗ്യാസ് പോയത് തന്നെ രഹസ്യമായി ഹിപ്‌നോട്ടൈസ് ചെയ്തത് കൊണ്ടെന്ന് വാദിച്ച് നഴ്‌സ്; സൈക്യാട്രിസ്റ്റിന്റെ സഹായം തേടാന്‍ വിസമ്മതിച്ചതോടെ ജോലിക്ക് പുറത്ത്; തെറ്റായി പുറത്താക്കിയെന്ന വാദം ട്രിബ്യൂണലും തള്ളി!

ലണ്ടന്‍ ഈലിംഗ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ഇവര്‍ താന്‍ ഒരു ഹിപ്‌നോട്ടിക് അക്രമണത്തിന്റെ ഇരയാണെന്ന് സ്വയം വിശ്വസിച്ചു

ശരീരത്തില്‍ ഗ്യാസ് രൂപപ്പെടുന്നത് സ്വാഭാവിക കാര്യമാണ്. എന്നാല്‍ ഇത് അനിയന്ത്രിതമായി പുറത്തുവിട്ടാല്‍ ചുറ്റുമുള്ളവര്‍ക്ക് ബുദ്ധിമുട്ടായി മാറുകയും ചെയ്യും. ഒരു എന്‍എച്ച്എസ് നഴ്‌സിനാണ് ഇത്തരമൊരു അവസ്ഥ മൂലം ജോലിയില്‍ നിന്നും പുറത്താക്കല്‍ നേരിടേണ്ടി വന്നത്. സംഭവത്തില്‍ എന്‍എച്ച്എസിന് എതിരെ കേസുമായി പോയെങ്കിലും ഇതും വിജയിച്ചില്ല. താന്‍ അനിയന്ത്രിതമായി ഗ്യാസ് പുറംതള്ളിയത് ജോലിക്കിടെ രഹസ്യമായി ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടത് കൊണ്ടാണെന്നാണ് നഴ്‌സ് സാന്ത്രാ സാംസണ്‍ വാദിച്ചത്. 

ജോലിക്കിടെ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായാണ് സാംസണ്‍ ആവര്‍ത്തിക്കുന്നത്. തന്നെ എന്നെ ബാധ പിടികൂടിയതാണെന്നും, സ്വകാര്യ ഭാഗങ്ങള്‍ അക്രമിക്കപ്പെടുന്നുവെന്നും, ദൈര്‍ഘ്യം കുറഞ്ഞ ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് ഗ്യാസ്‌ലൈറ്റ് ചെയ്യപ്പെടുന്നുവെന്നും സാംസണ്‍ ട്രിബ്യൂണല്‍ വിചാരണയില്‍ വാദിച്ചു. 

ജോലി ചെയ്തിരുന്ന ആശുപത്രിയിലെ മോശം ഹീറ്റിംഗ്, വെന്റിലേഷന്‍ സൗകര്യങ്ങളാണ് ഈ വിധമുള്ള അതിന്ദ്രീയ അനുഭവങ്ങള്‍ക്ക് കാരണമായതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ലണ്ടന്‍ ഈലിംഗ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ഇവര്‍ താന്‍ ഒരു ഹിപ്‌നോട്ടിക് അക്രമണത്തിന്റെ ഇരയാണെന്ന് സ്വയം വിശ്വസിച്ചു. 

2019 ഏപ്രിലില്‍ ഇവര്‍ അയച്ച ഒരു ഇമെയില്‍ കണ്ടതോടെയാണ് നഴ്‌സിന്റെ മാനസിക ആരോഗ്യ നിലയെ പറ്റി മേധാവികള്‍ ആശങ്കപ്പെട്ടത്. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ആ വിധമായിരുന്നു. ഇതോടെ നഴ്‌സിനെ ഒക്യുപേഷണല്‍ ഹെല്‍ത്ത് ടീമിന് റഫര്‍ ചെയ്തു. 

രണ്ട് ഡോക്ടര്‍മാര്‍ നഴ്‌സിന് ജോലി തുടരാനുള്ള ഫിറ്റ്‌നസ് ഇല്ലെന്ന് വ്യക്തമാക്കി. ഇതോടെ സൈക്യാട്രിസ്റ്റിന്റെ സഹായം തേടാന്‍ ട്രസ്റ്റ് നഴ്‌സിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വാദിച്ച് സംസണ്‍ ഇത് വിസമ്മതിച്ചു. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നഴ്‌സിനെ സഹകരിക്കാന്‍ മടിച്ചതിന്റെ പേരില്‍ 2019 ഡിസംബറില്‍ പുറത്താക്കി. 

ട്രസ്റ്റ് തന്നെ പുറത്താക്കിയത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് നഴ്‌സ് വാട്‌ഫോര്‍ഡ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ സെന്ററിനെ സമീപിച്ചില്ലെങ്കിലും ഇത് വിജയിച്ചില്ല. ട്രസ്റ്റ് യാതൊരു വിവേചനവും കാണിച്ചില്ലെന്നും ജഡ്ജ് വിധിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.