CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 22 Seconds Ago
Breaking Now

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയ സമ്മാനങ്ങള്‍ രഹസ്യമായി വിറ്റ് ഇമ്രാന്‍ഖാന്‍ ; അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണക്കേട്

പത്തുലക്ഷം ഡോളര്‍ വില വരുന്ന വാച്ച് പോലും രഹസ്യമായി വിറ്റത്രെ.

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള നേതാക്കള്‍ നല്‍കിയ സമ്മാനങ്ങള്‍ രഹസ്യമായി വിറ്റെന്ന ആരോപണം നേരിടുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അന്താരാഷ്ട്ര തലത്തില്‍ നാണക്കേടുണ്ടാക്കുന്നതാണ് സംഭവം. പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് (എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പത്തുലക്ഷം ഡോളര്‍ വില വരുന്ന വാച്ച് പോലും രഹസ്യമായി വിറ്റത്രെ.

സാധാരണയായി ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങള്‍ ആ രാജ്യത്തിന്റെ സ്വത്തെന്ന നിലയിലാണ് വിലയിരുത്തുക. പരസ്യമായ പൊതുലേലത്തിലൂടെ വില്‍ക്കാം. എന്നാല്‍ ഇമ്രാന്‍ ഇതു രഹസ്യമായി സ്വന്തം ഇഷ്ടത്തിന് വിറ്റെന്നാണ് ആരോപണം.

ഗള്‍ഫിലെ രാജകുമാരന്‍ സമ്മാനിച്ച പത്തുലക്ഷം ഡോളര്‍ വിലയുള്ള വാച്ച് ബന്ധുവഴി ദുബായില്‍ കൊണ്ടുപോയി വിറ്റെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നു ലഭിച്ച സമ്മാനങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് കഴിഞ്ഞ മാസം പാക് ഭരണകൂടം നിലപാടെടുത്തിരുന്നു. പിന്നാലെയാണ് നാണക്കേടാകുന്ന ആരോപണങ്ങള്‍ പുറത്തുവന്നത്.




കൂടുതല്‍വാര്‍ത്തകള്‍.