CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 47 Minutes 19 Seconds Ago
Breaking Now

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു വേണം ; വിഷയത്തില്‍ കോടതി ഇടപെടണമെന്ന് ഗവര്‍ണര്‍

വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണം എന്ന അഭിപ്രായവും ഗവര്‍ണര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പുതിയ അണക്കെട്ട് വേണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണം എന്ന അഭിപ്രായവും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ പരിസരത്ത് വലിയ മഴ ലഭിക്കുന്നുണ്ടെന്നും ഇനിയുള്ള ദിവസങ്ങളില്‍ മഴ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങളെന്നും അതുകൊണ്ട് ജലനിരപ്പ് 139 അടിയ്ക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

കേരള സര്‍ക്കാരുമായും മേല്‍നോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ കേസ് കോടതി മറ്റന്നാളത്തേക്ക് മാറ്റി. മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 ആണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.