CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Minutes 3 Seconds Ago
Breaking Now

ജോലി പോയി, ശമ്പളമില്ല ; റോഡില്‍ വസ്ത്രമഴിച്ച് എയര്‍ ഹോസ്റ്റസുമാരുടെ പ്രതിഷേധം

പുതിയ എയര്‍ലൈന്‍സ് കമ്പനിയുടെ തീരുമാനങ്ങളിലൂള്ള എതിര്‍പ്പറിയിക്കാന്‍ റോഡിന് നടുവില്‍ നിരയായി നിന്ന് യൂണിഫോം അഴിച്ചായിരുന്നു പ്രതിഷേധം.

ജോലി ചെയ്തുകൊണ്ടിരുന്ന എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്തതോടെ തൊഴില്‍ നഷ്ടപ്പെട്ടതില്‍ പ്രതിഷേധവുമായി എയര്‍ ഹോസ്റ്റസുമാര്‍ തെരുവിലിറങ്ങി. ഇറ്റലിയിലെ അല്‍ ഇറ്റാലിയ എന്ന എയര്‍ലൈന്‍സ് കമ്പനിയിലെ ജോലിക്കാരായിരുന്ന എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ പ്രതിഷേധിച്ചത്. പുതിയ എയര്‍ലൈന്‍സ് കമ്പനിയുടെ തീരുമാനങ്ങളിലൂള്ള എതിര്‍പ്പറിയിക്കാന്‍ റോഡിന് നടുവില്‍ നിരയായി നിന്ന് യൂണിഫോം അഴിച്ചായിരുന്നു പ്രതിഷേധം.

യൂണിഫോം ധരിച്ചെത്തിയ അമ്പതോളം എയര്‍ ഹോസ്റ്റസുമാരാണ് ഒരേ സമയം കോട്ടും ഷര്‍ട്ടും സ്‌കേര്‍ട്ടും ഷൂസുകളും അഴിച്ചുവച്ചത്. മൗനമായി നിന്ന ശേഷം പിന്നീട് മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.

ഒക്ടോബര്‍ 14നായിരുന്നു അല്‍ ഇറ്റാലിയ കമ്പനിയുടെ അവസാന ഫ്‌ളൈറ്റ്. തൊട്ടടുത്ത ദിവസം തന്നെ കമ്പനിയുടെ പുതിയ ഉടമസ്ഥരായ ഇറ്റലി എയര്‍ ട്രാസ്‌പോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 775 കോടി രൂപയ്ക്കാണ് ഐടിഎ അല്‍ ഇറ്റാലിയ സ്വന്തമാക്കിയത്. എന്നാല്‍ പതിനായിരം ജോലിക്കാര്‍ ഉണ്ടായിരുന്ന അല്‍ ഇറ്റാലിയയില്‍ നിന്ന് മൂവായിരത്തില്‍ താഴെ ആളുകളെ മാത്രമാണ് ഐടിഎ നിയമിച്ചത്. 2025 ല്‍ മാത്രമേ ജോലിക്കാരുടെ എണ്ണം അയ്യാരത്തിന് മുകളിലേക്കുയര്‍ത്താനാകൂ എന്ന് കമ്പനി അറിയിച്ചു. ഇതോടെ തൊഴില്‍ നഷ്ടമായവരാണ് പ്രതിഷേധവുമായി എത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.