CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 34 Seconds Ago
Breaking Now

പാലസ്തീന്‍ സംഘടനയായ ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും നിരോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേല്‍

നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നതാരായാലും അവര്‍ നിയമം ലംഘിക്കുകയാണ്

യുകെയില്‍ പാലസ്തീന്‍ സംഘടനയായ ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും നിരോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേല്‍. ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് 10 വര്‍ഷത്തിലധികം തടവ് ശിക്ഷ നല്‍കുമെന്നും രാജ്യത്ത് ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും പ്രിതി പട്ടേല്‍ വ്യക്തമാക്കി. രാജ്യത്ത് ജൂതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഹാമാസിന് വ്യക്തമായ പങ്കുണ്ടെന്നും പ്രിതി പട്ടേല്‍ പറഞ്ഞു. നിലവില്‍ ഹമാസിന്റെ സേനാ വിഭാഗത്തിന് യുകെയില്‍ നിരോധനമുണ്ട്. പുതിയ നിയമം വരുന്നതോടെ ഹമാസിന്റെ പെളിറ്റിക്കല്‍ ശാഖയ്ക്കും വിലക്കു വരും.

ഹമാസ് അടിസ്ഥാനപരമായി യഹൂദ വിരുദ്ധമാണ്. ആന്റിസെമിറ്റിസം ഞാനൊരിക്കലും പൊറുക്കാത്ത തിന്‍മയാണ്. ജൂതര്‍ക്ക് നിരന്തരം അസുരക്ഷിതത്വം അനുഭവപ്പെടുന്നു. സ്‌കൂളുകളില്‍, തെരുവുകളില്‍, ആരാധന നടത്തുന്നിടത്ത്, വീടുകളില്‍ ഒപ്പം ഓണ്‍ലൈനിലും, പ്രിതി പട്ടേല്‍ പറഞ്ഞു. നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നതാരായാലും അവര്‍ നിയമം ലംഘിക്കുകയാണ്. അതില്‍ ഹമാസും പെടും, പ്രിതി പട്ടേല്‍ കൂട്ടി ച്ചേര്‍ത്തു. അടുത്തയാഴ്ച പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച് പുതിയ നിയമ ഭോദഗതി നടപ്പിലാക്കുമെന്നും പ്രിതി പട്ടേല്‍ പറഞ്ഞു. ഹമാസ് അനുകൂല യോഗങ്ങള്‍ സംഘടിപ്പിക്കുക, ഹമാസ് അനുകൂല ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുക തുടങ്ങിയവ ഇതിലൂടെ നിയമലംഘനമാവും.




കൂടുതല്‍വാര്‍ത്തകള്‍.