CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 28 Seconds Ago
Breaking Now

യുകെയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല! ഓസ്ട്രിയയും, ജര്‍മ്മനിയും വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് പിന്തുടരില്ലെന്ന് പ്രഖ്യാപിച്ച് സാജിദ് ജാവിദ്; ക്രിസ്മസ് രക്ഷിച്ചെടുക്കാന്‍ ബൂസ്റ്റര്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥന

യുകെയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള സമയമല്ലെന്ന് ജാവിദ്

യുകെയില്‍ കൊറോണാവൈറസ് വാക്‌സിനേഷന്‍ സര്‍വ്വജനങ്ങള്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് സാജിദ് ജാവിദ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ നീക്കം നടത്തിയതിനെ തുടര്‍ന്ന് വമ്പിച്ച ജനകീയ പ്രതിഷേധങ്ങള്‍ നേരിടുമ്പോഴാണ് ഇതിന് യുകെ ഒരുക്കമല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. 

ഈ രാജ്യത്ത് ജനങ്ങളെ നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്ന പരിപാടി നടപ്പാക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ സ്വീകരിക്കുന്നത് ഒരു പോസിറ്റീവായ തെരഞ്ഞെടുപ്പാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യയില്‍ സമ്പൂര്‍ണ്ണമായി വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിന് പകരം ഇവരെ പറഞ്ഞ് മനസ്സിലാക്കി വാക്‌സിന്‍ നല്‍കുന്നതാണ് നല്ലതെന്ന് സാജിദ് ജാവിദ് പറഞ്ഞു. 

അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തെ കുറിച്ച് ബ്രിട്ടന്‍ ചിന്തിക്കുന്നില്ലെന്ന് ജാവിദ് വ്യക്തമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് ഓസ്ട്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് യൂറോപ്പില്‍ വ്യാപക നാശം വിതയ്ക്കുമെന്ന ഭീതിയില്‍ ജര്‍മ്മനിയും ഈ വഴി പിന്തുടരുമെന്നാണ് കരുതുന്നത്. 

വാക്‌സിന്‍ തീരുമാനത്തിന് പുറമെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കര്‍ശന വിലക്കുകളും തിരിച്ചെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധങ്ങളും, അക്രമസംഭവങ്ങളും പടരുന്നുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ മൂന്നാഴ്ച നീളുന്ന ഭാഗിക ലോക്ക്ഡൗണാണ് നടപ്പാക്കിയത്. ഓസ്ട്രിയ സമ്പൂര്‍ണ്ണ ലോക്ക്ഡൗണും നടപ്പാക്കി. 

എന്നാല്‍ യുകെയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള സമയമല്ലെന്ന് ജാവിദ് വ്യക്തമാക്കി. ബൂസ്റ്റര്‍ വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ ക്രിസ്മസ് ഒരുമിച്ച് തന്നെ ആഘോഷിക്കാമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിലവില്‍ നിയന്ത്രണങ്ങള്‍ തിരിച്ചെത്തേണ്ട സാഹചര്യമില്ലെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. 

ഈയാഴ്ച മുതല്‍ 40 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ബുക്കിംഗ് ചെയ്ത് തുടങ്ങാം. 




കൂടുതല്‍വാര്‍ത്തകള്‍.