CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 55 Seconds Ago
Breaking Now

യൂറോപ്പില്‍ കോവിഡിന്റെ നാലാം തരംഗം മാരകമാകും ; മാര്‍ച്ചിന് മുമ്പ് ഏഴു ലക്ഷം പേരെങ്കിലും ഇനിയും മരിക്കും ; ലോകാരോഗ്യ സംഘടനയുടെ കണക്ക് ഞെട്ടിക്കുന്നത്

സെപ്റ്റംബറില്‍ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണനിരക്ക് കഴിഞ്ഞയാഴ്ചയോടെ 4200ലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

യൂറോപ്പില്‍ ആഞ്ഞടിച്ച് വീണ്ടും കോവിഡ്. നിലവിലെ സാഹചര്യത്തില്‍ തന്നെ മുന്നോട്ട് പോവുകയാണെങ്കില്‍ ഈ ശൈത്യകാലത്ത് ഏഴ് ലക്ഷത്തോളം പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെ ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.

2022 മാര്‍ച്ച് വരെ 53ല്‍ 49 രാജ്യങ്ങളിലും തീവ്രപരിചരണ വിഭാഗത്തില്‍ കനത്തതിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയര്‍ത്തുന്നുവെന്നും ഡബ്‌ള്യൂ.എച്ച്.ഒ അറിയിച്ചു. സെപ്റ്റംബറില്‍ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണനിരക്ക് കഴിഞ്ഞയാഴ്ചയോടെ 4200ലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഈ ശൈത്യകാലം ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണെന്നും കരുതിയിരിക്കണമെന്നും സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍, കൃത്യമായ സാമൂഹിക അകലം, ഫേസ് മാസ്‌ക്, സാനിട്ടൈസിങ് എന്നിവയടങ്ങിയ വാക്‌സീന്‍ പ്ലസ് സമീപനമാണ് എല്ലാവര്‍ക്കും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌ക് ഉപയോഗം കോവിഡ് വ്യാപനത്തോത് 53 ശതമാനം കുറയ്ക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മാസ്‌ക് ഉപയോഗം 95 ശതമാനം കൈവരിക്കാനായാല്‍ മാര്‍ച്ച് ഒന്നോടെ 1,60,000 കോവിഡ് മരണങ്ങള്‍ ഒഴിവാക്കാമെന്നുമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.