
















ടോണ്ടന്‍ ; സോമര്‍സെറ്റിന്റെ തലസ്ഥാനമായ ടോണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹ കൂട്ടായ്മയാണ് മലയാളി ചാരിറ്റി ക്ലബ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവച്ച വാര്‍ഷിക സമ്മേളനം നവംബര്‍ 28 ഞായറാഴ്ച ടോണ്ടനില്‍ നടക്കും.
ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് നടക്കുന്ന വാര്‍ഷിക സമ്മേളനം നവംബര്‍ 28 ഞായറാഴ്ച ടോണ്ടനില്‍ നടക്കും.
ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് നടക്കുന്ന വാര്‍ഷിക സമ്മേളനം യുകെ മലയാളികളുടെ ഏറ്റവും വലിയ കാരുണ്യ കൂട്ടായ്മയായ മദേഴ്‌സ് ചാരിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ലിസ്സി ഉണ്ണികൃഷ്ണനും ഡയറക്ടര്‍ ലീലാ ബേബിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യും. എംസിസിയുടെ മുതിര്‍ന്ന പ്രതിനിധി എബി എബ്രഹാം അദ്ധ്യക്ഷത വഹിക്കും .കോര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാസ്സ് യുകെ പ്രസിഡന്റ് ദ്വതീഷ് ടി പിള്ള ടിഎം എ ട്രഷറര്‍ ജെതീഷ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സുധാകരന്‍ പാല സ്വാഗതവും നിയുക്ത സെക്രട്ടറി കൃതജ്ഞതയും പറയും
സമ്മേളാനന്തരം ഗാനമേള, നൃത്ത നൃത്തങ്ങള്‍, മിമിത്രി മുതലായ കലാ വിരുന്നും കേരള ഫുഡ് ഫെസ്റ്റിവലും നടക്കും.
യുകെയില്‍ നവാഗതരായി എത്തപ്പെട്ടവര്‍ക്കായി അവര്‍ കെണിയില്‍പെടാതിരിക്കാന്‍ മോട്‌ഗേജ്, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച ആധികാരിക വിശദീകരണവും സംശയ നിവാരണവും എംസിസിയുടെ ആഭിമുഖ്യ്തില്‍ നടക്കും. ഈ രംഗത്തെ മൂന്ന് പ്രഗദ്ഭര്‍ ആധികാരികമായി വിവരങ്ങള്‍ നല്‍കുന്നതാണ്.
എംസിസിയുടെ പുതിയ ഭാരവാഹികളെയും അന്ന് തെരഞ്ഞെടുക്കും.
സ്ഥലം
The Lawns social club, Maryst, Taunton, TA 13PE
വിശദ വിവരത്തിന് ; 07446155585