CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 27 Seconds Ago
Breaking Now

വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകുന്നില്ല ; കിംവദന്തികള്‍ കെട്ടടങ്ങിക്കോളും ; വിക്കിയുടെ സഹോദരി

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ നാളുകളായി പ്രചരിക്കുകയാണ്. രാജസ്ഥാനില്‍ വച്ച് ഡിസംബറില്‍ ഇവരുടെ വിവാഹമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട് നടന്റെ കസിന്‍ ആയ ഡോക്ടര്‍ ഉപാസന വോഹ്രയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

വിക്കിയും കത്രീനയും വിവാഹിതരാകുന്നില്ല എന്നാണ് ഉപസാന പറഞ്ഞിരിക്കുന്നത്. വിക്കിയുടെയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്. എല്ലാം വെറും കിംവദന്തികളാണ്. ശരിക്കും വിവാഹമാണെങ്കില്‍ അവര്‍ തന്നെ അത് പ്രഖ്യാപിക്കുമായിരുന്നു.

ബോളിവുഡ് താരങ്ങളെ കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാറുള്ളതാണ്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അത് കെട്ടടങ്ങുകയും ചെയ്യും. താന്‍ വിക്കിയോട് സംസാരിച്ചു. ഇങ്ങനെയൊന്നും നടക്കുന്നില്ലെന്ന് അവന്‍ പറഞ്ഞു. അതിനാല്‍ ഇതേ കുറിച്ച് കൂടുതലൊന്നും പറയാനില്ല എന്നാണ് ഉപസാനയുടെ പ്രതികരണം.

കത്രീനയും വിക്കിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.