CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 59 Seconds Ago
Breaking Now

ആര്‍വിന് പിന്നാലെ ബാറ കൊടുങ്കാറ്റെത്തുന്നു ; അഞ്ചു ദിവസം മഞ്ഞുവീഴ്ചയും കാറ്റും ; കാലാവസ്ഥാ വ്യതിയാനം ജനജീവിതത്തെ ബാധിക്കും

മഞ്ഞുവീഴ്ച തുടരുമെന്നതിനാല്‍ യെല്ലോ വാര്‍ണിങ് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്.

ആര്‍വിന്‍ കൊടുങ്കാറ്റിന് പിന്നാലെ ബാറ കൊടുങ്കാറ്റെത്തുന്നു. ഈ ആഴ്ച അഞ്ച് ദിവസം ബ്രിട്ടനിലാകെ കാറ്റും മഞ്ഞുവീഴ്ചയുമായിരിക്കും. ആര്‍വിന്‍ മൂലമുണ്ടായ വൈദ്യുതി തടസ്സം ഇപ്പോഴും പൂര്‍ണ്ണമായും മാറ്റാന്‍ കഴിയാതിരിക്കേയാണ് പുതിയ കൊടുങ്കാറ്റ്. വടക്കന്‍ മേഖലയില്‍ അഞ്ചു ദിവസം തുടര്‍ച്ചയായ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മഞ്ഞുവീഴ്ച തുടരുമെന്നതിനാല്‍ യെല്ലോ വാര്‍ണിങ് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ന് മുതലേ മഞ്ഞുവീഴ്ച തുടങ്ങും. ചൊവ്വാഴ്ച വടക്കു പടിഞ്ഞാറന്‍ മേഖലയിലും സ്‌കോട്‌ലന്‍ഡിലും മഞ്ഞുവീഴ്ചയുണ്ടാകും. മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും പ്രവചിച്ചിട്ടുണ്ട്.

മൂന്നു ദിവസങ്ങളില്‍ വടക്കന്‍ മേഖലയില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയും ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. വ്യാഴാഴ്ച സ്‌കോട്‌ലന്‍ഡിന്റെ മിക്കയിടത്തും നാലിഞ്ച് കനത്തില്‍ മഞ്ഞുവീഴും. അറ്റ്‌ലാന്റിക്കില്‍ നിന്നും ബ്രിട്ടനിലൂടെ നീങ്ങുന്ന ന്യൂന മര്‍ദ്ദം രാജ്യത്തിന്റെ പല ഭാഗത്തും ശക്തമായ കാറ്റിനും കാരണമാകും. 

ഉള്‍നാടുകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റ് തീരദേശങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗതയിലാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.