CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 32 Seconds Ago
Breaking Now

രണ്ട് മാസമായി ഉടമയുടെ കുഴിമാടത്തില്‍ പൂച്ച ; കനത്ത മഞ്ഞുവീഴ്ചയിലും മാറാതെ നില്‍പ്പ് ; നോവാകുന്നു ഈ കാഴ്ച

രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ചയേയും അവഗണിച്ച് യജമാനന്റെ കുഴിമാടത്തിന് അരികില്‍ നില്‍ക്കുന്ന വളര്‍ത്തുപൂച്ചയുടെ ചിത്രമാണ് ലാനെഡെര്‍ ജനുവരി 11ന് ട്വിറ്ററിലൂടെ പങ്കുവച്ചത്

ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിന് അരികില്‍ നിന്ന് മാറാതെ വളര്‍ത്തുപൂച്ച. സെര്‍ബിയയില്‍ നിന്നാണ് ഈ വേദനയാകുന്ന കാഴ്ച.

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 6 നാണ് പൂച്ചയുടെ ഉടമയായ  ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്. അന്ന് മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും കുഴിമാടത്തിന് അരികിലാണ്. പൂച്ചയുടെ ഈ ചിത്രങ്ങള്‍ പ്രദേശവാസിയായ ലാവേഡര്‍ ട്വിറ്ററില്‍ പങ്കുവച്ചു.

രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ചയേയും അവഗണിച്ച് യജമാനന്റെ കുഴിമാടത്തിന് അരികില്‍ നില്‍ക്കുന്ന വളര്‍ത്തുപൂച്ചയുടെ ചിത്രമാണ് ലാനെഡെര്‍ ജനുവരി 11ന് ട്വിറ്ററിലൂടെ പങ്കുവച്ചത്. പൂച്ച ഇപ്പോഴും കുഴിമാടത്തിന് അരികില്‍ തന്നെയെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.