CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 39 Seconds Ago
Breaking Now

ബിന്‍സ് രാജന്‍ അര്‍ച്ച നിര്‍മ്മല്‍ സഹായ നിധി 70155 പൗണ്ട് ശേഖരിച്ചു; അവസാനിപ്പിക്കുന്നത് മലയാളി സമൂഹം നെഞ്ചിലേറ്റിയ വേദനയുടെ ആഴം

കഴിഞ്ഞ ദിവസം യുകെയിലെ പൊതു സമൂഹത്തില്‍ നിന്നും വളരെ ചെറുപ്രായത്തില്‍ സ്വപ്നങ്ങളെല്ലാം ബാക്കി വച്ച്  അകാലത്തില്‍  നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരങ്ങളായ ബിന്‍സ് രാജന്‍ (31), അര്‍ച്ച നിര്‍മ്മല്‍ (24) എന്നിവര്‍ പകര്‍ന്ന വേദന യുകെയിലെ മലയാളി സമൂഹത്തിനൊപ്പം ഇംഗ്ലീഷുകാര്‍ ഉള്‍പ്പടെയുള്ള ഇന്നാട്ടുകാരും നെഞ്ചിലേറ്റിയപ്പോള്‍ മൂന്ന് ദിവസം കൊണ്ട് സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ തുക നിക്ഷേപിച്ച സുമനസുകളുടെ മുന്നില്‍,  വേര്‍പിരിഞ്ഞു പോയവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും സ്‌നേഹിതരോടുമൊപ്പം യുക്മ ദേശീയ സമിതിയും, ലൂട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.....

പ്രിയപ്പെട്ടവരുടെ ഭൗതിക ശരീരങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള കാര്യങ്ങള്‍ ചെയ്തു വരുന്നു. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, നോര്‍ക്ക തുടങ്ങിയ ഗവണ്‍മെന്റ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ യുക്മയ്ക്ക് ശക്തമായ പിന്തുണ നല്‍കി വരുന്നു.

വേര്‍പിരിഞ്ഞു പോയവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അവരുടെ അനുമതിയോടെ ആരംഭിച്ച ഫണ്ട് ശേഖരണം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കുവാനുള്ള മുന്‍ തീരുമാനപ്രകാരമാണ്   ലക്ഷ്യം വച്ചിരുന്ന തുകയായ £70000  പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്നലെ രാത്രി തന്നെ അവസാനിപ്പിച്ചത്. പൊതു സമൂഹത്തില്‍ നിന്നും ഇക്കഴിഞ്ഞ മൂന്ന് ദിവസവും ലഭിച്ച എണ്ണിയാലൊടുങ്ങാത്ത ഫോണ്‍ വിളികളിലെല്ലാം ഫണ്ട് ശേഖരണം നീട്ടിക്കൊണ്ടു പോകണമെന്ന അഭ്യര്‍ത്ഥനയായിരുന്നു. മുന്‍ നിശ്ചയപ്രകാരം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ യുക്മ ദേശീയ സമിതി ലൂട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ആലോചിച്ച് സംയുക്തമായാണ് ഈ തീരുമാനം എടുത്തത്.

ഫണ്ട് ശേഖരണം ആരംഭിച്ചപ്പോള്‍ നിശ്ചയിച്ചിരുന്ന തുക പൊതുസമൂഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്  ഉയര്‍ത്തേണ്ടി വന്നിരുന്നു.  വിവിധ പ്രസ്ഥാനങ്ങള്‍ അവരവരുടെ സംഘടനാംഗങ്ങളില്‍ നിന്നും ശേഖരിച്ച തുക കൂടി പൊതു ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ അവസരമൊരുക്കണമെന്ന് പ്രസ്തുത സംഘടനാ നേതൃത്വങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത്തരുണത്തില്‍ ഇപ്രകാരം ഫണ്ട് ശേഖരിച്ച ഐ.എം.എ ബാന്‍ബറി, ഡി.എം.എ ഡോര്‍സെറ്റ്, സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയ യുക്മ അംഗ അസോസിയേഷനുകള്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

യുക്മ ദേശീയ സമിതി അംഗ അസോസിയേഷനായ ലൂട്ടണ്‍ കേരളൈറ്റ് അസോസിയേഷനുമായി കൂടിയാലോചിച്ച് ആരംഭിച്ച ഫണ്ട് ശേഖരണം എല്ലാ അംഗ അസോസിയേഷനുള്ളിലേക്കും മെയില്‍ മുഖാന്തിരം എത്തിക്കുകയായിരുന്നു. യുകെയിലെ എല്ലാ മേഖലകളിലുമായി വ്യാപിച്ച് നില്‍ക്കുന്ന യുക്മയുടെ പോഷക സംഘടനകള്‍ ഉള്‍പ്പെടുന്ന സംഘടനാ സംവിധാനം കൃത്യമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ചാണ് ഫണ്ട് ശേഖരണം വിജയിപ്പിച്ചത്. ഇക്കാര്യത്തിന് യു കെയിലെ പൊതു സമൂഹവും, യുക്മ സഹയാത്രികരും, മറ്റ് സംരംഭകരും കലവറയില്ലാത്ത പിന്തുണ നല്‍കുകയായിരുന്നു. കൂടാതെ നിരവധിയായ സ്ഥാപനങ്ങളും വ്യക്തികളും ആത്മാര്‍ത്ഥമായി ഇക്കാര്യത്തിന് ഞങ്ങളോടൊപ്പം സഹകരിച്ചിട്ടുണ്ട്. മനോരമ ഉള്‍പ്പെടെയുള്ള മലയാള പത്രമാധ്യമങ്ങള്‍, സണ്‍ തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി എല്ലാവരോടും ഈയവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.

171 1/21 തിങ്കളാഴ്ച രാവിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍റ്റന്‍ഹാമിലുണ്ടായ കാറപകടത്തില്‍  എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാല്‍ സ്വദേശി  ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മ്മല്‍ എന്നിവര്‍ മരണമടഞ്ഞത്. ബിന്‍സ് രാജന്‍ അനഘ ദമ്പതികളുടെ കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടനില തരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഖയും  രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അര്‍ച്ച ഭര്‍ത്താവ് നിര്‍മ്മലുമൊന്നിച്ച് പഠനത്തിനാണ് യു കെയിലെത്തിയത്. അനഘയും, അര്‍ച്ചയും ലൂട്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ്. 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.