CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 33 Minutes 25 Seconds Ago
Breaking Now

ഫെബ്രുവരി 11 മുതല്‍ യാത്രാ നിയമങ്ങളില്‍ മാത്രം ; രണ്ട് ഡോസ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന വേണ്ട

ഫെബ്രുവരി 11 ന് രാവിലെ നാലു മണി മുതല്‍ നിയമം നിലവില്‍ വരും.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുകയാണ് ബ്രിട്ടന്‍. ഫെബ്രുവരി 11 മുതല്‍ യാത്രാ നിയമങ്ങളിലും മാറ്റമുണ്ടാകും. ഫെബ്രുവരി 11 മുതല്‍ ബ്രിട്ടനിലെത്തുന്ന വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുത്ത യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന വേണ്ട. ബ്രിട്ടനില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്റെ രണ്ട് ഡോസോ ജാന്‍സീന്‍ / ജെ+ജെ വാക്‌സിന്റെ ഒരു ഡോസോ എടുത്തവര്‍ക്കായിരിക്കും ഇളവ്.

ജനപ്രതിനിധി സഭയില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആണ് ഇക്കാര്യമറിയിച്ചത്. 

ഫെബ്രുവരി 11 ന് രാവിലെ നാലു മണി മുതല്‍ നിയമം നിലവില്‍ വരും. പ്രീ ഡിപ്പാര്‍ച്ചര്‍ പരിശോധന, പോസ്റ്റ് അറൈവല്‍ പരിശോധന, സെല്‍ഫ് ഐസൊലേഷന്‍ എന്നിവയൊന്നും ആവശ്യമില്ല. പരിശോധനയ്ക്കുള്ള അധിക ചെലവ് ലഭിക്കാം. വാക്‌സിന്റെ രണ്ടു ഡോസുകളും എടുത്തവര്‍ ബ്രിട്ടനിലെത്തിയാല്‍ ഒരു പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം ഉപയോഗിച്ച് അവരുടെ സ്റ്റാറ്റസ് പരിശോധിക്കുക മാത്രം ചെയ്താല്‍ മതി.

വാക്‌സിന്റെ രണ്ടു ഡോസുകളും എടുത്തിട്ടില്ലെങ്കില്‍ യാത്രയ്ക്ക് രണ്ടു ദിവസം മുമ്പെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റെടുക്കണം. ഇംഗ്ലണ്ടില്‍ എത്തിയാല്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയനാക്കേണ്ടിവരും. ഇതു നിങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യണം. പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ വേണ്ട. പോസിറ്റീവായാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.

നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട. എന്നാല്‍ 5 നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രോഗ പരിശോധന നടത്തേണ്ടതുണ്ട്.  സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കുള്ള നിയമങ്ങളായിരിക്കും ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷം ഇവര്‍ക്ക് ബാധകമാകുക. അതേ സമയം നിങ്ങള്‍ ഇംഗ്ലണ്ടിലേക്ക് വരുന്നത് ബ്രിട്ടനിലെ മറ്റ് അംഗരാജ്യങ്ങളില്‍ നിന്നോ അയര്‍ലന്‍ഡില്‍ നിന്നോ ചാനല്‍ ഐലന്‍ഡുകളില്‍ നിന്നോ ഐല്‍ ഓഫ് മാനില്‍ നിന്നോ ആണെങ്കില്‍ നിങ്ങള്‍ക്ക് കോവിഡ് പരിശോധനയോ ക്വാറന്റൈനോ ലൊക്കേറ്റര്‍ ഫോം പൂരിപ്പിക്കലോ ഒന്നും ആവശ്യമില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.