CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 56 Minutes 32 Seconds Ago
Breaking Now

ബൈക്ക് മരത്തില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണു; തലയടിച്ചു വീണ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു, ബംഗളുരുവില്‍ ജീവന്‍ നഷ്ടമായത് മലയാളിയായ യുവ ഡോക്ടറും കൂട്ടുകാരനും

ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍.

ബംഗളുരുവിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം. കോട്ടയം മറ്റക്കര വാക്കയില്‍ വീട്ടില്‍ ഡോ.ജിബിന്‍ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളത്ത് താമസമാക്കിയ കരണ്‍ ഷാ (27) എന്നിവരാണ് മരിച്ചത്.

ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐടി കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ് കരണ്‍. ജാലഹള്ളിയിലെ അപ്പാര്‍ട്‌മെന്റില്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.

ജാലഹള്ളി എച്ച്എംടി റോഡില്‍ ജല്‍ വായു അപ്പാര്‍ട്‌മെന്റിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി സമീപത്തെ ചെറു മരത്തിലിടിച്ച ശേഷം റോഡിലേക്ക് വീഴുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും റോഡിലേക്ക് തലയടിച്ച് വീണ ഇരുവരും തല്‍ക്ഷണം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജിബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.