CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 25 Seconds Ago
Breaking Now

മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ നിന്ന് കണ്ടെത്തി ; അഞ്ചു കുട്ടികളുടെ ആരോഗ്യ നിലയും മോശം ; 30 കാരിയായ അമ്മ കുട്ടികളെ നോക്കിയിരുന്നില്ലെന്നു റിപ്പോര്‍ട്ട്

മാര്‍ച്ച് മാസം മുതല്‍ കാണാനില്ലായിരുന്നു എന്ന് അവന്റെ മുത്തശ്ശി പറഞ്ഞു.

മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഡിട്രോയിറ്റിലെ വീട്ടില്‍ നിന്നാണ് ചേസ് അലനെന്ന കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കുഞ്ഞിന് കണ്ണ് കാണില്ല. വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അവനെ മാര്‍ച്ച് മാസം മുതല്‍ കാണാനില്ലായിരുന്നു എന്ന് അവന്റെ മുത്തശ്ശി പറഞ്ഞു. 

30 വയസ്സുള്ള അവന്റെ അമ്മ അവനെ വേണ്ടതുപോലെ നോക്കിയിരുന്നില്ല എന്നും അവനെ പരിപാലിക്കാന്‍ തങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവന്റെ കുടുംബം പറഞ്ഞു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസില്‍ ഇത് സംബന്ധിച്ച് പലതവണ വിവരം നല്‍കുകയും 2022 ല്‍ തന്നെ പലതവണ സര്‍വീസില്‍ നിന്നും അംഗങ്ങള്‍ വീട്ടിലെത്തിയിരുന്നു എന്നും കുടുംബം പറയുന്നു. എന്നാല്‍, അവരെ വീടിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. 

എന്നാല്‍, ഇപ്പോള്‍ പൊലീസുകാരെത്തി സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. സ്ത്രീ സഹകരിക്കാത്തതും പൊലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതും സംശയം ജനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അകത്ത് കയറി പരിശോധിച്ചത്. ബേസ്‌മെന്റിലാണ് ഫ്രീസറില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ അഞ്ച് കുട്ടികള്‍ വേറെയും അവിടെ മോശം അവസ്ഥയില്‍ കഴിഞ്ഞിരുന്നു. 

അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തശ്ശി പറയുന്നത് താനും കുടുംബത്തിലെ മറ്റ് അംഗങ്ങളും പലതവണ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിലേക്ക് വിളിച്ചിരുന്നു എന്നാണ്. എന്നാല്‍, കുഞ്ഞുങ്ങള്‍ വീണ്ടും അവളുടെ അടുത്ത് തന്നെ എത്തി. കുഞ്ഞിനെ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ അവന്റെ അച്ഛന്റെ പങ്കാളിക്കൊപ്പമാണ് ഉള്ളത് എന്നായിരുന്നു കുട്ടിയുടെ അമ്മ പറഞ്ഞത്. എന്നാല്‍, പിന്നീട് അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ ഇല്ല എന്ന് മനസിലാവുകയായിരുന്നു. 

രണ്ടാഴ്ച മുമ്പ് കുടുംബം വീണ്ടും അധികൃതരെ വിവരമറിയിച്ചു. എന്നാല്‍, കുഞ്ഞിനെ എത്രകാലം മുമ്പാണ് കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ചത് എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണം തുടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.