CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

13 വയസ്സുള്ള രാക്ഷസനെ കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിച്ചു; അഞ്ച് ദിവസത്തിന് ശേഷം വീട്ടിലെ 5 വയസ്സുകാരന്‍ കൊല്ലപ്പെട്ടു; രണ്ടാനച്ഛനും, ഇരയുടെ അമ്മയും, 13-കാരനും ചേര്‍ന്ന് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കേസില്‍ കുട്ടിരാക്ഷസന് 15 വര്‍ഷം ജയില്‍ശിക്ഷ

കോള്‍ രഹസ്യ ഫാമിലി കോടതിയില്‍ നിന്നും മുളിഗന്റെ രക്ഷാകര്‍തൃത്വം നേടിയതോടെയാണ് 'കുട്ടിരാക്ഷസന്‍' വീട്ടിലെത്തിയത്

അഞ്ച് വയസ്സുള്ള ആണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് ഫോസ്റ്റര്‍ മാതാപിതാക്കള്‍ 'യഥാര്‍ത്ഥ രാക്ഷസനെന്ന്' വിശേഷിപ്പിച്ച 13-കാരനെ താമസിക്കാന്‍ അനുവദിച്ചതിന് പിന്നാലെ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ സര്‍വ്വീസുകളും, ഫാമിലി കോടതിയും പ്രതിക്കൂട്ടില്‍. 13-കാരനും, കുട്ടിയുടെ രക്ഷിതാക്കളും ചേര്‍ന്ന് 5 വയസ്സുകാരന്‍ ലോഗന്‍ വാംഗിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് ബ്രിട്ടനെ ഞെട്ടിക്കുന്നത്. 

Logan Mwangi, 5, is pictured in the dinosaur pajamas he was wearing on the day he diedരണ്ടാനച്ഛനും, വംശവെറിയ്ക്ക് ശിക്ഷ ഏറ്റുവാങ്ങിയിട്ടുള്ള 40-കാരന്‍ ജോണ്‍ കോള്‍, മറ്റ് വഴികളില്ലാതെ ഒപ്പം നിന്ന കുട്ടിയുടെ അമ്മ 31-കാരി അന്‍ഗറാഡ് വില്ല്യംസണ്‍ എന്നിവരെയാണ് കോടതി ജയിലിലേക്ക് അയച്ചത്. ഇപ്പോള്‍ 14-കാരനായ ക്രൂരനായ പ്രതിയുടെ വിവരങ്ങള്‍ അനാവരണം ചെയ്യണമെന്ന അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് ക്രെയ്ഗ് മുളിഗാന്റെ വിവരങ്ങളും, ചിത്രവും പുറത്തുവന്നത്. 

കൊലപാതകം നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് മുളിഗന് ഇടുങ്ങിയ ഫ് ളാറ്റില്‍ താമസിക്കാന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ അനുമതി നല്‍കിയത്. മുന്‍പ് ലോഗനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളായിരുന്നു മുളിഗന്‍. ജോണ്‍ കോള്‍ രഹസ്യ ഫാമിലി കോടതിയില്‍ നിന്നും മുളിഗന്റെ രക്ഷാകര്‍തൃത്വം നേടിയതോടെയാണ് 'കുട്ടിരാക്ഷസന്‍' വീട്ടിലെത്തിയത്. The photo shows Angharad Williamson and her fiance Jay Cole, the mother and stepfather of Logan Mwangi, aged five, who was found dead in the Ogmore River near Pandy Park close to his home in Bridgend in South Wales on 31 July last year

എന്നാല്‍ കോളിനെ 'പിതാവായി' കണ്ട മുളിഗന്‍ ലോഗനെ വെറും '5 വയസ്സുകാരന്‍' എന്നാണ് വിളിച്ചിരുന്നത്. മുളിഗന്റെ മുന്‍ ഫോസ്റ്റര്‍ കെയറര്‍ ഇവനെ 'ശുദ്ധ രാക്ഷസന്‍' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോഗനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മ, രണ്ടാനച്ഛന്‍, മുളിഗന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 

കുട്ടിയെ അക്രമിച്ച കോള്‍, ഇതില്‍ കൂട്ടുചേര്‍ന്ന മുളിഗന്‍ എന്നിവര്‍ക്ക് പുറമെ സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ച അമ്മ വില്ല്യംസണ്‍ എന്നിവര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. കോളിന് 29 വര്‍ഷവും, വില്ല്യംസണ് 28 വര്‍ഷവുമാണ് ശിക്ഷ. മുളിഗന്‍ ചുരുങ്ങിയത് 15 വര്‍ഷവും അകത്ത് കിടക്കും. 




കൂടുതല്‍വാര്‍ത്തകള്‍.