CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes Ago
Breaking Now

പ്രണയകഥ വീണ്ടും; കൊല്‍ക്കത്ത സ്വദേശിയായ കാമുകനെ തേടി പാക് യുവതി എത്തി

നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു.

വീണ്ടുമൊരു അതിര്‍ത്തി കടന്നുള്ള പ്രണയം. കാമുകനെ തേടി പാക് യുവതിയാണ് ഇന്ത്യയിലെത്തിയത്. കറാച്ചി സ്വദേശിയായ ജാവേരിയ ഖാനൂമാണ് കൊല്‍ക്കത്ത സ്വദേശിയായ കാമുകന്‍ സമീര്‍ഖാനെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയത്. 45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു.

2018 ലാണ് ഇവര്‍ ഇരുവരും അടുപ്പത്തിലാകുന്നത്.ജര്‍മനിയിലായിരുന്നു സമീര്‍ പഠിച്ചിരുന്നത്. നാട്ടില്‍ വന്നപ്പോള്‍ അമ്മയുടെ ഫോണില്‍ ജാവേരിയയുടെ ഫോട്ടോ കണ്ടു. ഇഷ്ടമായി. വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അവരും സമ്മതിച്ചു. ജാവേരിയക്കും എതിര്‍പ്പില്ലായിരുന്നുവെന്ന് സമീര്‍ പറഞ്ഞു.

ഇന്ത്യയില്‍ വന്നതില്‍ സന്തോഷമുണ്ട്.തനിക്കിവിടെ വളരെയധികം സ്‌നേഹം ലഭിക്കുന്നുവെന്നും ജാവേരിയ പറഞ്ഞു. രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ലഭിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം എനിക്ക് വിസ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ജാവേരിയ പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്ന് ഇവര്‍ അട്ടാരിയില്‍ മാധ്യമങ്ങളെ അറിയിച്ചു.വിവാഹത്തിന് ജര്‍മ്മനിയിലെയും ആഫ്രിക്ക, സ്‌പെയിന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും എത്തുമെന്ന് സമീര്‍ പറഞ്ഞു. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വിമാനത്തിലാണ് ഇരുവരും പോയത്.

 




കൂടുതല്‍വാര്‍ത്തകള്‍.