കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം. ഖുത്തിപുരി ജാതന്‍ ഗ്രാമത്തിലെ ഭോല എന്ന കുട്ടിയുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയ രീതിയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മലമൂത്ര വിസര്‍ജത്തിനായി പുറത്ത് പോയ കുട്ടിയെ എന്നാല്‍ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ നാട്ടുകാരും കുടംബവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ തിന കൃഷി ചെയ്യുന്ന വയലില്‍ നിന്ന് കൂട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കയറുകൊണ്ട് കൈകാലുകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.