2004ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാതിരുന്നതിനെക്കുറിച്ചും പ്രണബ് മുഖര്‍ജിക്ക് ആ സ്ഥാനം ലഭിക്കാതിരുന്നതിനെക്കുറിച്ചും തുറന്നെഴുതി പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. 'പ്രണബ്, എന്റെ പിതാവ്: ഒരു മകളുടെ ഓര്‍മകള്‍' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവുമായിരുന്ന ശര്‍മിഷ്ഠ മുഖര്‍ജി പാര്‍ട്ടിയില്‍ നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്.
2004ല്‍ വന്‍ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് വിജയിച്ചത്. സോണിയഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതിയെങ്കിലും തയ്യാറാല്ല. ഇതോടെ ആരാകും പ്രധാനമന്ത്രി എന്ന കാര്യത്തില്‍ ചര്‍ച്ച തുടങ്ങി.മന്‍മോഹന്‍സിങ്ങിന്റെയും പ്രണബിന്‍െയും പേരുകളാണ് ഉയര്‍ന്നുവന്നത്.
വാര്‍ത്ത വന്നതോടെ ആകാംക്ഷയായി. ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.ഇല്ല, അവര്‍ എന്നെ പ്രധാനമന്ത്രിയാക്കാനുള്ള സാധ്യതയില്ല, മന്‍മോഹന്‍സിങ്ങായിരിക്കും, അവര്‍ അതു വേഗത്തില്‍ പ്രഖ്യാപിക്കണം, ഈ അനിശ്ചിതാവസ്ഥ രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞതായി തന്റെ പുസ്തകത്തില്‍ മകള്‍ പറയുന്നു.
2004ല്‍ മാത്രമല്ല 1984 ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടോപ്പോഴും പ്രണബ് പ്രധാമന്ത്രി പദത്തിലേക്കെന്ന വാര്‍ത്ത വന്നിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
മറ്റേതൊരു രാഷ്ട്രീയ പ്രവര്‍ത്തകനേയും പോലെ തനിക്കും പ്രധാനമന്ത്രി പദത്തിലെത്താന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.