CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 9 Seconds Ago
Breaking Now

ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് വഴങ്ങി ഇസ്രായേല്‍. ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇറാനില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിന് ശക്തമായ താക്കീതും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ 610 പേര്‍ മരിച്ചെന്ന് ഇറാന്‍ അറിയിച്ചു.

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടങ്ങുന്നതിന് മുമ്പാണ് ഇസ്രായേലില്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. ആ ബോംബുകള്‍ വര്‍ഷിക്കരുതെന്നും നിങ്ങളുടെ പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇരുരാജ്യങ്ങളുടേയും നടപടികളില്‍ താന്‍ അസന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഇസ്രായേലിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.