CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 36 Seconds Ago
Breaking Now

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം, 95 മരണം; കൊല്ലപ്പെട്ടത് സ്‌കൂളുകളില്‍ അഭയം തേടിയവരും ഭക്ഷണത്തിനായി കാത്തു നിന്നവരും

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദം ഏറുന്ന സാഹചര്യത്തിലാണ് ഗാസയിലെ ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചിരിക്കുന്നത്

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഇസ്രേയിലന്റെ ബോംബാക്രമണത്തില്‍ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌കൂളുകളില്‍ അഭയം തേടിയവരും ഭക്ഷണമുള്‍പ്പെടെയുളള സഹായം തേടിയിറങ്ങിയവരുമാണ് ഇന്നലെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദം ഏറുന്ന സാഹചര്യത്തിലാണ് ഗാസയിലെ ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചിരിക്കുന്നത്. ഗാസ സിറ്റിയിലും കടല്‍ത്തീരത്തുളള ഒരു കഫേയിലുമാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഗാസ സിറ്റിയില്‍ 62 പേരും കഫേയില്‍ 30 പേരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഇന്റര്‍നെറ്റ് സൗകര്യമുള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്ന ഒരു അഭയകേന്ദ്രമായിരുന്നു കഫേ. ആയിരക്കണക്കിനു പേര്‍ അഭയം തേടിയ മധ്യ ഗാസയിലെ ദെയ്ര്‍ എല്‍ ബലായിലെ അല്‍ അഖ്സ ആശുപത്രിക്ക് മുന്നിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി. തെക്കന്‍ ഗാസയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുളള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.