CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 37 Seconds Ago
Breaking Now

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്; മദ്യത്തിന് അടിമയെന്ന് പൊലീസ്

പ്രതി മദ്യത്തിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ച നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം. ബാലാജി റാത്തോഡ് എന്നയാളാണ് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. ആരുഷി എന്ന നാല് വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. അതേസമയം പ്രതി മദ്യത്തിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

ചോക്ലേറ്റ് വാങ്ങാന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബാലാജി റാത്തോഡ് എന്നയാള്‍ തന്റെ നാല് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കുടുംബത്തില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും ഇയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു. കോപാകുലനായ പ്രതി സാരി ഉപയോഗിച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലാത്തൂര്‍ ജില്ലയിലെ ഉദ്ഗിര്‍ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണിയാള്‍. അതേസമയം പ്രതി ബാലാജിക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ വര്‍ഷ ആവശ്യപ്പെട്ടു. ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.